ബാഗ് ബസിൽ മറന്നുവച്ചു; ബസ് പിടിക്കാൻ പിന്നാലെ പാഞ്ഞ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്നതിനായാണ് തങ്കമ്മ എത്തിയത്.

തുമ്പി എബ്രഹാം| Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2019 (12:51 IST)
ബസ്സിൽ മറന്നുവെച്ച ബാഗ് തിരികെ എടുക്കാനുള്ള പാച്ചിലിനിടയിൽ ഓട്ടോറിക്ഷയിൽ കുഴഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. മണിയന്തടം മംഗലത്ത് വീട്ടിൽ മോഹനന്റെ ഭാര്യ തങ്കമ്മയാണ് മരിച്ചത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്നതിനായാണ് എത്തിയത്.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ സഞ്ചരിച്ച ബസ്സിൽ നിന്ന് പണവും രേഖകളും അടങ്ങിയ ബാഗ് എടുക്കാൻ മറന്നുപോയി. ആശുപത്രിയിൽ എത്തിയ ശേഷമാണ് ഇവരിത് അറിയുന്നത്.

ഉടനെ തന്നെ ഓട്ടോറിക്ഷ പിടിച്ച് ബസ് തിരഞ്ഞ് ഇറങ്ങി. ഇതിനിടെ തങ്കമ്മ ഓട്ടോറിക്ഷയിൽ കുഴഞ്ഞ് വീണു. ഓട്ടോറിക്ഷ ഡ്രൈവർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :