ലെനോവോയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ 'വൈബ് സി2 പവര്‍' വിപണിയിലേക്ക്

ലെനോവോ തങ്ങളുടെ പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണ്‍ വൈബ് സി 2 പവര്‍ പുറത്തിറക്കി.

lenovo, smart phone, vibe c2 power ലെനോവോ, സ്മാര്‍ട്ട് ഫോണ്‍, വൈബ് സി2 പവര്‍
സജിത്ത്| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (10:53 IST)
ലെനോവോ തങ്ങളുടെ പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണ്‍ വൈബ് സി 2 പവര്‍ പുറത്തിറക്കി. കമ്പനിയുടെ റഷ്യന്‍സൈറ്റിലാണ് ഫോണിനെ കുറിച്ചുള്ള വ്യക്തമാക്കിയിട്ടുള്ളത്. വൈബ് സി 2 വിന് ശേഷം കമ്പനി പുറത്തിറക്കുന്ന മോഡലാണ് ഇത്.

5 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേയുള്ള ഈ ഫോണില്‍ 1 ജിഎച്ച് സെഡ് ക്വാഡ്‌കോര്‍ മീഡിയ ടെക് എംടി 6735 പി പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 16 ജിബിയാണ് ഫോണ്‍ സ്റ്റോറേജ്. ഇത് 32 ജിബിയായി ഉയര്‍ത്താനും സാധിക്കും.

പിന്‍വശത്തെ ക്യാമറ 8 മെഗാപിക്‌സലും മുന്‍വശത്തെക്യാമറ 5 മെഗാപിക്‌സലുമാണ്. 3500 എം എ എച്ച് ബാറ്ററി ലൈഫുള്ള ഈ ഫോണിന് 156ഗ്രാം ഭാരമാണ് ഉള്ളത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :