ഇനി എല്ലാം വളരെ എളുപ്പം, ലോകത്തിലെ ആദ്യ മോഡുലാര്‍ ഫോണ്‍ എത്തിപ്പോയി

മോഡുലാര്‍ ഫോണ്‍, ഗൂഗിള്‍, അമേരിക്ക
ന്യൂയോര്‍ക്ക്| vishnu| Last Modified തിങ്കള്‍, 19 ജനുവരി 2015 (16:15 IST)
ടാബ്ലറ്റ്, റിമോട്ട് കണ്ട്രോള്‍, ഫോണ്‍‍, ക്യാമറ തുടങ്ങി നിരവധി കാര്യങ്ങള്‍ ഒരേ സംവിധാനത്തില്‍ യോജിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. എന്നാല്‍ ആവശ്യമുള്ളപ്പോള്‍ അതിനനുസരിച്ച് രൂപം മാറ്റാന്‍ കഴിയുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉണ്ടാവുകയാണെങ്കിലൊ, എത്ര സുന്ദരമായ നടക്കാത്ത ആഗ്രഹം എന്ന് നിങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍
ആവശ്യത്തിനനുസരിച്ച് ഉപകരണത്തിന്റെ സ്വഭാവം മാറ്റാന്‍ കഴിയുന്ന രീതി പ്രാവര്‍ത്തികമായി.

ടെക്നോളജി ഭീമനായ ഗൂഗിള്‍ തന്നെയാണ് സംഗതി പുറത്തുകൊണ്ടുവന്നത്. ഒരു ഫോണിന്റെ സ്‌ക്രീനും, ക്യാമറയും, ഇയര്‍ഫോണും ഒക്കെ അടര്‍ത്തി മാറ്റുക, ആവശ്യമുളളപ്പോള്‍ വിവിധ ഭാഗങ്ങള്‍ വീണ്ടും കൂട്ടി യോജിപ്പിച്ച് വീണ്ടും പ്രവര്‍ത്തിപ്പിക്കുക.
ചില ഭാഗങ്ങള്‍ മറ്റിമറിച്ചാല്‍ ഫോണ്‍ റിമോട്ട് കണ്ട്രോളറായി, അതേ പോലെ ക്യമറയാക്കി മാറ്റുക, ഇനി ടാബ്ലറ്റ് പോലാക്കാന്‍ മറ്റൊരു രീതി എന്നിങ്ങനെ കൂട്ടിയിണക്കിയും, വേര്‍പെടുത്തിയും ഒന്നിനെ മറ്റൊന്നാക്കാവുന്ന് ഈ ഉപകരണത്തിന്റെ പേര് മോഡുലാര്‍ ഫോണ്‍ എന്നാണ്.

ഇനി ഇതിലെ ചില ഭാഗങ്ങള്‍ക്ക് തനിയെ പോലും പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്നു കൂടി വന്നാലൊ, അവിശ്വസനീയം എന്ന് തന്നെ പറയേണ്ടിവരും. അതേ അവിശ്വസനീയതയെ ആണ് ഗൂഗില്‍ വിശ്വസനീയമാക്കിയിരിക്കുന്നത്. പ്രോജക്ട് എറാ ഡെവലപ്പേര്‍സ് കോണ്‍ഫറന്‍സില്‍ മോഡുലാര്‍ ഫോണിന്റെ പ്രൊട്ടൊ ടൈപ്പ് ഗൂഗില്‍ അവതരിപ്പിക്കുകപോലുമുണ്ടായി. സ്‌പൈറല്‍ 2 എന്നാണ് ഇതിനിട്ട പേര്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 15,16 ദിവസങ്ങളില്‍ ഗൂഗിളിന്റെ ആസ്ഥാനത്തിനടത്തുള്ള കമ്പ്യൂട്ടര്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നടന്ന ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സില്‍ ഈ ഫോണ്‍ അവതരിപ്പിക്കാന്‍ ഉദേശിച്ചിരുന്നെങ്കിലും, പൂര്‍ണ്ണമായ മോഡല്‍ ഇപ്പോഴാണ് പുറത്തുവിടുന്നത്.

മുന്‍പ് മോട്ടറോളയുമായി ചേര്‍ന്നാണ് ഈ ഫോണ്‍ വികസിപ്പിക്കാന്‍ ഗൂഗിള്‍ പദ്ധതിയിട്ടത്. എന്നാല്‍ മോട്ടറോള ലെനോവയ്ക്ക് വിറ്റപ്പോള്‍ ഈ പദ്ധതി നടപ്പിലാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മോട്ടറോളയുടെ അഡ്വാന്‍സ് വികസന വിഭാഗത്തെ ഗൂഗിള്‍ വില്‍ക്കാതെ, അവരെ തങ്ങളോടപ്പം ലയിപ്പിച്ച് ഓഡിനറി ബിസിനസ് മാത്രം ഗൂഗിള്‍ വില്‍ക്കുകയായിരുന്നു. അതിനാല്‍ തന്നെ മോഡുലാര്‍ പദ്ധതി സജീവമായി മുന്നോട്ട് പോയി. ഒരു മോഡുലാര്‍ ഫോണ്‍ സെറ്റ് 50 ഡോളറിന് വില്‍ക്കാന്‍ കഴിയുമെന്നാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്.മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :