ഇന്ത്യയ്ക്കിട്ട് പണിയാന്‍ പാകിസ്ഥാന്‍, സൈനിക ആണവ റിയാക്ടര്‍ തുറന്നു

ഇന്ത്യ, പാകിസ്ഥാന്‍, ആണവായുധം, അമേരിക്ക
വാഷിംഗ്ടണ്‍| viahnu| Last Modified ശനി, 17 ജനുവരി 2015 (15:54 IST)
പാകിസ്ഥാന്റെ ആണവായുധ പദ്ധതികള്‍ മുഴുവന്‍ ഇന്ത്യയെ ലക്ഷ്യമാക്കിയാണ് എന്ന് എല്ലാവര്‍ക്കും അറിയാം. ആണവ പോര്‍മുനകളുടെ കാര്യത്തില്‍ ഇന്ത്യയെ പകിസ്ഥാന്‍ മറികടന്നിട്ട് കാലം കുറേയായി. അതിനിടെ ഭാരം കുറഞ്ഞതും കൂടുതല്‍ ആക്രമാണ ശേഷിയുള്ളതുമായ ആയുധങ്ങള്‍ പാകിസ്ഥന്‍ നീര്‍മ്മിക്കുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് കനത്ത ഭീഷണിയാകുന്ന തരത്തില്‍ പാകിസ്ഥാന്‍ സൈനികാവശ്യത്തിനുള്ള ആണവ റിയാക്ടര്‍ തുറന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

അമേരിക്കയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇസ്ളാമാബാദിന് തെക്ക് നിന്ന് 2000 കിലോമീറ്റര്‍ അകലെ പഞ്ചാബ് പ്രവിശ്യയിലെ ഖുശാബിലാണ് ആണവ റിയാക്ടര്‍ സ്ഥാപിച്ചിരിക്കുന്നത്. ഗ്രേഡ് പ്ളൂട്ടോണിയം ഉപയോഗിച്ച് ആണവായുധങ്ങള്‍ നി‌ര്‍മ്മിക്കുന്നതിനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ റിയാക്ടറെന്നും വ്യക്തമാക്കി. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങളും അമേരിക്ക പുറത്ത് വിട്ടിട്ടുണ്ട്. ഉപഗ്രഹ ചിത്രത്തില്‍ നിന്ന് റിയാക്ടറിനെ തണുപ്പിക്കാനുള്ള സംവിധാനത്തില്‍ നിന്ന് നീരാവി പുറത്തേക്ക് വരുന്നതായി കാണാം. അതിനാല്‍ ഇത് പ്രവര്‍ത്തന സജ്ജമായതായാണ് വിവരം.

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റിയാണ് വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.
നിലവില്‍ യുറേനിയം സംപുഷ്ടമായ ആണവായുധങ്ങളാണ് പാകിസ്ഥാന്റെ കൈവശമുള്ളത്. ഇവയ്ക്ക് പകരമായി ഉപയോഗിക്കാന്‍ കഴിയുന്ന പ്ലൂട്ടോണിയം ഉപയോഗിച്ചുള്ള ചെറിയ ആണവായുധങ്ങള്‍ നിര്‍മ്മിക്കുകയാണ് പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത്. ഇതോടെ ഇന്ത്യയേക്കളും കൂടുതല്‍ ആണവായുധങ്ങള്‍ പാകിസ്ഥാന്റെ കൈവശമുണ്ടെന്നതിന് തെളിവ് ലഭിച്ചിരിക്കുകയാണ്.

അതേസമയം ഖുശാബിലെ റിയാക്ടറുകളെ കുറിച്ചുള്ള ഒരു വിവരവും പാകിസ്ഥാന്‍ ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. ഹെവി വാട്ടര്‍പ്രൊഡക്ഷന്‍ പ്ളാന്റും 50 മെഗാവാട്ട് താപശേഷിയുള്ള ഹെവി വാട്ടര്‍ റിയാക്ടറുമായിരുന്നു പാകിസ്ഥാന്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ഇത് 1990ല്‍ പൂര്‍ത്തിയായി. എന്നാല്‍ രണ്ടാമതൊരു ഹെവി വാട്ടര്‍ റിയാക്ടര്‍ കൂടി 2000-2002 കാലഘട്ടത്തില്‍ പാകിസ്ഥാന്‍ നിര്‍മിച്ചു. മൂന്നാമത്തേത് 2006ലും നാലാമത്തേത് 2011ലും പൂര്‍ത്തിയായി. 2,3,4 റിയാക്ടറുകളില്‍ നിന്ന് ആദ്യത്തേതിന്റെ ഇരട്ടി ഊര്‍ജ്ജോല്‍പാദനമാണ് പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത്. അതിനാല്‍ തന്നെ ആണാവായുധം നിര്‍മിക്കാനുള്ള ഗ്രേഡ് പ്ളൂട്ടോണിയത്തിന്റെ ഉല്‍പാദനം പ്രതിവര്‍ഷം ഇരട്ടിയാക്കാമെന്നും കരുതുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :