വാഷിങ്ടണ്‍|
jibin|
Last Modified തിങ്കള്‍, 19 ജനുവരി 2015 (11:51 IST)
യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ വീടിന് മുന്നില്‍ വെടിവയ്പ് നടന്നതായി പൊലീസ്. ഡെലാവറയിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിലായി കാറിലെത്തിയ ഒരു സംഘമാളുകള്‍ വെടി വെക്കുകയായിരുന്നു. ഈ സമയം ജോ ബൈഡനും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല.
ശനിയാഴ്ച രാത്രി പ്രാദേശികസമയം രാത്രി 8.25നാണ് സംഭവം നടന്നത്. കാറിലെത്തിയ ഒരു സംഘം ആളുകള്‍ ഒന്നിലേറെ തവണ വെടിയുതിര്‍ക്കുകയായിരുന്നു. വൈസ് പ്രസിഡന്‍റിന്റെ വസതി പ്രധാന റോഡില്‍ നിന്ന് ഏറെ അകലെയാണ്. എന്നാല്‍ വെടിവയ്പ് ഉണ്ടാകുന്നതിന് കുറച്ച് നിമിഷങ്ങള്‍ മുമ്പാണ് അദ്ദേഹം വസതി വിട്ട് പുറത്ത് പോയത്.
പിസ്റ്റളില്‍ നിന്നാണ് വെടിപൊട്ടിയതെന്ന് പൊലീസ് അറിയിച്ചു. വെടിയുതിര്‍ത്ത വാഹനം കണ്ടെത്താനായിട്ടില്ല. വെടിവയ്പ് നടത്തിയവരെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.