ചരിത്രത്തിലാദ്യമായി ഫെയ്സ്ബുക്കിൻ്റെ വരുമാനത്തിൽ ഇടിവ്, ജീവനക്കാരെ പിരിച്ചുവിടാം എന്ന സൂചന നൽകി സക്കർബർഗ്

അഭിറാം മനോഹർ| Last Modified വ്യാഴം, 28 ജൂലൈ 2022 (19:23 IST)
കമ്പനിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി വരുമാനത്തിൽ ഇടിവ് നേരിട്ടതിന് പിന്നാലെ ഫേസ്ബുക്കിൻ്റെ മാതൃസ്ഥാപനമായ മെറ്റ ജീവനക്കാരെ പിരിച്ചുവിടാൻ ആലോചിക്കുന്നതായി വിവരം. വരും പാദങ്ങളിൽ ജോലിക്കാരെ പിരിച്ചുവിടാമെന്ന സാധ്യത നൽകിയത് കമ്പനി സിഇഒയായ മാർക്ക് സക്കർബർഗ് തന്നെയാണ്.

കുറഞ്ഞ വിഭവശേഷി ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടുതൽ തീവ്രമായ നടപടികൾ ആവശ്യപ്പെടുന്ന കാലഘട്ടമാണ് വന്നിരിക്കുന്നതെന്നും മെറ്റ ജീവനക്കാരുമായി നടത്തിയ കോൺഫറൻസ് കോളിൽ സക്കർബർഗ് പറഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നിലവിൽ പിരിച്ചുവിടുമെന്ന് പറയുന്നില്ലെങ്കിലും അതിനുള്ള എല്ലാ സാധ്യതകളും തുറന്നിടിന്നതാണ് സക്കർബർഗിൻ്റെ വാക്കുകൾ.

ദീർഘകാല പദ്ധതി എന്നനിലയിൽ കുറഞ്ഞ വിഭവശേഷിയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യമെന്നാണ് പ്രതീക്ഷയെന്നാണ് സക്കർ ബർഗിൻ്റെ വാക്കുകൾ. ഈ വർഷം മെറ്റ വലിയ തോതിൽ റിക്രൂട്ട്മെൻ്റ് നടത്തിയതായും അതിനാൽ വരും പാദങ്ങളിൽ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം കൂടുതലാകുമെന്നും കാലക്രമേണ ഇത് കുറയുന്ന അവസ്ഥയുണ്ടാകുമെന്നും സക്കർബർഗ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :