1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Income Tax returns Deadline

ITR Filling:ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടില്ലെന്ന് കേന്ദ്രം

IncomeTax
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ. ജൂലൈ 31നകം എല്ലാവരും റിട്ടേൺ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റവന്യൂ സെക്രട്ടറി തരുൺ ബജാജ് പറഞ്ഞു.
 
ജൂലൈ 20 വരെയുള്ള കണക്ക് പ്രകാരം 2.3 കോടി പേർ റിട്ടേൺ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 5.89 കോടി പേരാണ് റിട്ടേൺ സമർപ്പിച്ചത്. കഴിഞ്ഞ വർഷം റിട്ടേൺ സമർപിക്കുന്നതിനുള്ള തീയതി ഡിസംബർ 31 വരെ നീട്ടി നൽകിയിരുന്നു. ദിനം പ്രതി 15 ലക്ഷം മുതൽ 18 ലക്ഷം വരെ റിട്ടേണുകളാണ് ഫയൽ ചെയ്യുന്നത്. ഇത് 25 മുതൽ 30 ലക്ഷം വരെയാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെവന്യൂ സെക്രട്ടറി പറഞ്ഞു.
അടുത്ത ലേഖനം
Whatsapp: ഇനി വാട്ട്സാപ്പിലും അവതാർ ക്രിയേറ്റ് ചെയ്യാം, പുതിയ ഫീച്ചറുമായി മെറ്റ