കുംഭമേളക്ക് പോകുന്നവർക്ക് വഴികാട്ടിയായി ജിയോയുടെ പുതിയ കുംഭ് ജിയോഫോൺ !

സുമീഷ് ടി ഉണ്ണീൻ| Last Modified തിങ്കള്‍, 7 ജനുവരി 2019 (20:03 IST)
സ്മാർട്ട് ഫോൻ ഉപയോകിക്കാനാകാത്ത സാധണക്കാർക്ക് വേണ്ടിയാണ് ജിയോ അത്യാധുനിക സൌകര്യങ്ങളോടെ ജിയോഫോണിനെ വിപണിയിൽ എത്തിച്ചത്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവുമധികം വിശ്വാസികൾ എത്തുന്ന കുംഭമേളക്ക് പോകുന്നതിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കി കുംഭ് ജിയോഫോണീൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് റിലയൻസ് ജിയോ.

കുംഭമേളക്ക് പോകുന്ന വിശ്വസികൾക്കായി പ്രത്യേകമായി നിരവധി സംവിധാനങ്ങളാണ് കുംഭ് ജിയോഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോർ ജി നെറ്റ്‌വർക്കിലുള്ള ഫോണിൽ കുംഭമേളയെക്കുറിച്ചുള്ള വിശദാംശങ്ങൾ, ലൈവ് യത്രാ നിർദേശങ്ങൾ, ടിക്കറ്റ് ബുക്കിംഗ്, നടക്കുന്ന പ്രദേശത്തിന്റെ റൂട്ട്മാപ്പ് എന്നിവ ഒരുക്കിയിട്ടുണ്ട്.

കുടുംബാംഗങ്ങളൊടൊപ്പം പോകുംബോൾ, തിരക്കിൽപ്പെട്ട് കൂടെയുള്ളവർ പല സംഘങ്ങളായി പിരിഞ്ഞാലും കുംഭ് ജിയോഫോണ് കുടുംബാംഗങ്ങൾ എവിടെയാണുള്ളത് എന്ന് കണ്ടെത്താൻ സഹായിക്കും. കുംഭമേളയുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികളും ഫോണിലൂടെ ആസ്വദിക്കാം. വാട്ട്സ്‌ആപ്പ്, ഫെയിസ്ബുക്ക് തുടങ്ങിയ സമൂഹിക മാധ്യമങ്ങളും മറ്റു പ്രമുഖ അപ്ലിക്കേഷനുകളും കുംഭ് ജിയോഫോണിൽ ലഭ്യമായിരിക്കും
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :