പ്രധാനമന്ത്രിയുടെ രൂപവും ഭാവവും സ്വീകരിച്ച് വിവേക് ഒബ്രോയി, മോദിയുടെ ജീവചരിത്രം പറയുന്ന ‘പിഎം നരേന്ദ്ര മോദി‘യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

സുമീഷ് ടി ഉണ്ണീൻ| Last Modified തിങ്കള്‍, 7 ജനുവരി 2019 (19:26 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി എം നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ നരേന്ദ്ര മോദിയായി വേഷമിടുന്നത് ബോളീവുഡ് താരം വിവേക് ഒബ്രോയിയാണ്. നരേന്ദ്രമോദിയുടെ രൂപവും ഭാവവും സ്വീകരിച്ച വിവേക് ഒബ്രോയിയുടെ ക്യാരക്ടർ പോസ്റ്റർ സിനിമാ ലോകത്ത് വലിയ ചർച്ചാവിഷയമായിക്കഴിഞ്ഞു.

മുംബൈയിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസാണ് 23 ഭാഷകളിൽ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ഒമുംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും ചാലഞ്ചിംഗ് പീഎം നരേന്ദ്ര മോദിയാണെന്ന് സംവിധായകൻ വ്യക്തമാക്കി. അധികം വൈകാതെ തന്നെ ചിത്രം പ്രദർശനത്തിനെത്തും എന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിൽ പരേഷ് റാവലാവും പ്രധാനമത്രിയെ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത് എന്നാൽ പിന്നീട് അണിയറപ്രവർത്തകർ നരേന്ദ്ര മോദിയായി വിവേക് ഒബ്രോയിയെ തിരഞ്ഞെടുക്കുകയായിരുന്നു. ലോകത്തിലെ തന്നെ മികച്ച നേതാക്കളിലൊരാളായ നരേന്ദ്ര മോദിയെ സ്ക്രീനിൽ അവതരിപ്പിക്കാൻ താൻ ഏറെ എക്സൈറ്റഡാണെന്ന് വിവോഗ് ഒബ്രോയി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :