1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Jio announcesfree voice calls and SMS

സൗജന്യ വോയിസ് കോളും, എസ്എംഎസും; ഓഫറുമായി ജിയോ !

വാർത്തകൾ
കോവിഡ് 19 വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ. പ്രിപെയ്ഡ് ഉപയോക്തക്കൾക്ക് സൗജന്യ വോയിസ് കോൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ. ഏപ്രിൽ 17 വരെയാണ് ആനുകുല്യം പ്രഖ്യാപച്ചിരിക്കുന്നത്. 100 മിനിറ്റ് സൗജന്യ വോയിസ് കോളൂം, എസ്എംഎസുമാണ് ലഭിക്കുക.
 
പ്ലാനുകളൂടെ വാലിഡിറ്റി തീർന്നാലും ഇൻകമിങ് കോളുകൾ ലഭിക്കുന്നതിന് തടസങ്ങൾ ഉണ്ടാകില്ല. ഓൺലൈനിലൂടെ ജിയോ റീചാർജ് ചെയ്യുന്നതിനായി കൂടുതൽ സൗകര്യങ്ങൾ നേരത്തെ ഒരുക്കിയിരുന്നു. ജിയോയ്ക്ക് പുറമേ എയർടെലും, വോഡഫോണും സമാനമായ ഓഫർ നൽകിയിരുന്നു. എയർടെൽ പ്രിപെയ്ഡ് പ്ലാനുകൾ 17 വരെ നീട്ടി നൽകിയിരുന്നു. വോഡഫോൺ 10 രൂപ പ്രിപെയ്ഡ് ഉപയോക്താക്കൾ ക്രെഡിറ്റ് ചെയ്യു എന്നും പ്രഖ്യാപിച്ചിരുന്നു.  
അടുത്ത ലേഖനം
ലോക്ക്ഡൗൺ; ഭർത്താവിനെ വീട്ടിൽ കയറ്റാതെ ഭാര്യ, രാത്രി വരാന്തയിൽ കിടന്നുറങ്ങി, തുണയായത് പൊലീസും കമ്മ്യൂണിറ്റി കിച്ചനും