വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 2 ഏപ്രില്‍ 2020 (11:49 IST)
മനില:
കോവിഡ് 19 വ്യാപനം ചെറുക്കുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള ഒരുമാസത്തെ ലോക്‌ഡൗൻ ലംഘിച്ച് പുറത്തിറങ്ങുന്നവരെ വെടിവച്ച് കൊല്ലുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ട് ഇതുസംബന്ധിച്ച് പൊലീസിനും സൈന്യത്തിനും ഉത്തരവ് നൽകിയിട്ടുണ്ട് എന്നും ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ഡ്യൂട്ടേർട് മുന്നറിയിപ്പ് നൽകി.
'പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ആരായാലും അവർക്ക് ഇതൊരു മുന്നറിയിപ്പാണ്. ഇതൊരു ഗുരുതര സമയമാണ്. അതിനാൽ ഈ സമയത്ത് സർക്കാരിനെ അനുസരിക്കുക നിർബ്ബന്ധമാണ്. ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് വലിയ കുറ്റമായി കണക്കാക്കും. ആരെങ്കിലും പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചാൽ അത്തരക്കാരെ അവിടെവച്ചു തന്നെ വെടിവച്ച് കൊല്ലും. സർക്കാരിനെ പരാജയപ്പെടുത്താനോ വെല്ലുവിളിക്കാനോ ശ്രമിക്കുന്നവർ പരാജയപ്പെടും എന്നും ഡ്യൂട്ടേർട് മുന്നറിയിപ്പ് നൽകി.