സൂപ്പർഹിറ്റ്: വിപണിയിലെത്തി പത്ത് മാസത്തിനുള്ളിൽ വിറ്റഴിച്ചത് 25,000 യൂണിറ്റ് ഗ്ലാൻസ

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 2 ഏപ്രില്‍ 2020 (11:19 IST)
മാരുതി സുസൂക്കിയുടെ പ്രീമിയം ഹാച്ച്‌ബാക്കായ ബലേനോയുടെ ടൊയോട്ട വേർഷൻ ഗ്ലാൻസയെ ഏറ്റെടുത്ത് ഇന്ത്യൻ വാഹന വിപണി. വിപണിയിലെത്തി 10 മാസങ്ങൾ പിന്നിടുമ്പോൾ 25,000 ഗ്ലാൻസ യൂണിറ്റുകളാണ് ടൊയോട്ട വിറ്റഴിച്ചത്. ഏപ്രിൽ മുതലാണ് മാരുതി സുസൂക്കി ടൊയോട്ട കിർലോസ്‌കറിന് ഗ്ലാൻസ കൈമാറി തുടങ്ങിയത്. കഴിഞ്ഞ മാസം മാത്രം 2,104 ഗ്ലാൻസ യൂണിറ്റുകൾ നിരത്തുകളിലെത്തി.

കഴിഞ്ഞ ജൂണിലാണ് വാഹനത്തെ ടൊയോട്ട വിപണിയിൽ അവതരിപ്പിച്ചത്. ബലേനോയിൽനിന്നും വ്യത്യസ്ഥമായി പെട്രോൾ എഞ്ചിനിൽ മാത്രമാണ് ഗ്ലാൻസയെ വിപണിയിലെത്തിച്ചത്. മാരുതി സുസൂകിയും ടൊയോട്ടയുമായുള്ള കൊളാബറേഷൻന്റെ ഭാഗമായാണ് ബലേനോയെ ടൊയോട്ട സ്വന്തം ബ്രാൻഡിൽ പുറത്തിറക്കുന്നത്. മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസ, എർട്ടിഗ തുടങ്ങിയ വാഹനങ്ങളെയും ടൊയോട്ട സ്വന്തം ബ്രാൻഡിൽ പുറത്തിറക്കും.

1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട ഗ്ലാൻസയിലും നൽകിയിരിക്കുന്നത്. ജിഎംടിയിൽ 89.7 പി എസ് കരുത്തും ജിസിവിടിയിലും വിഎം‌ടിയിലും, വിസിവിടിയിലും 82.9 പി എസ് കരുത്തും എഞ്ചിൻ സൃഷ്ടിക്കും 113 എൻ എം ടോർക്കാണ് എഞ്ചിൻ പരമാവധി ഉത്പാദിപ്പിക്കുക. 5 സ്പീഡ് മാനുവൽ ഗിയർബോക്സിലും, കണ്ടിന്യുവിറ്റി വേരിയബിൾ ട്രാൻസ്മിഷനിലും വാഹനം ലഭ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :