റെഡ്മി നോട്ട് 6 പ്രോ വിപണിയിലേക്ക് !

Sumeesh| Last Modified ചൊവ്വ, 6 നവം‌ബര്‍ 2018 (18:13 IST)
ഷവോമി റെഡ്മി നോട്ട് 6 പ്രോ ചൊവ്വാഴ്ച ചൈനയില്‍ അവതരിപ്പിക്കും. മി ഐയുടെ മറ്റു ഫോണുകൾ നേടിയ അതേ സ്വീകാര്യത തന്നെ എം ഐ നോട്ട് 6 പ്രോയും, നേടും എന്നാണ് കണക്കാക്കപ്പെടുന്നത്. തായ്‌ല‌ൻഡ് വിപണിയിൽ നേരത്തെ തന്നെ റെഡ്മി നോട്ട് 6 പ്രോ അവതരിപ്പിച്ചിട്ടുണ്ട്.

4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വാരിയന്റുകളാണ് ഫോണിനെ വിപണിയിൽ അവത്രിപ്പിക്കുന്നത്. നവംബർ 20നുള്ളിൽ ഫോണിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. കറുപ്പ്, നീല, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണിനെ അവതരിപ്പിക്കുന്നത്.

മുന്നിലും പിന്നിലും ദ്യുവൽ ക്യാമറകൾ നൽകിയിരിക്കുന്നു എന്നത് എം ഐ നോട്ട് 6 പ്രോ എടുത്തുപറയേണ്ട പ്രത്യേകതകളിലൊന്ന്. 12 എം പിയും 5 എം പിയുമുള്ള ഡ്യുവല്‍ റിയര്‍ക്യാമറകളും. 20 മെഗാപിക്സലും 2 മെഗാപിക്സലും ഉള്ള ഡ്യുവല്‍ സെല്‍ഫി ക്യാമറയുമാണ് ഫോണിന് നൽകിയിരിക്കുന്നത്.

19:9 അനുപാതത്തിലുള്ള 6.18 ഇഞ്ച് എഫ്‌ എച്ച്‌ ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ 636 പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 4000 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :