ക്ഷേത്രങ്ങളിൽ പ്രദക്ഷിണം വയ്ക്കുമ്പോൾ ചില ചിട്ടകൾ പാലിക്കേണ്ടതുണ്ട് !

Sumeesh| Last Modified ചൊവ്വ, 6 നവം‌ബര്‍ 2018 (16:47 IST)
ക്ഷേത്രങ്ങളിൽ പോകാറും പ്രാർത്ഥിക്കാറുമെല്ലാമുണ്ട്. എന്നാൽ ക്ഷേത്രങ്ങളിൽ പാലിക്കേണ്ട ആചാരങ്ങളെക്കുറിച്ചും ചിട്ടകളെക്കുറിച്ചും പലർക്കും ധാരണയില്ല എന്നതാണ് വാസ്തവം. പ്രത്യേകിച്ച് ക്ഷേത്രങ്ങൾ പ്രദക്ഷിണം വയ്ക്കുന്നതിന് ചില ചിട്ടവട്ടങ്ങൾഎല്ലാം ഉണ്ട്. ക്ഷേത്രങ്ങളിലെ പ്രതിഷ്ഠക്കനുസരിച്ച് ഇതിൽ ചെറിയ മാറ്റങ്ങളും ഉണ്ടാകും ഇതെല്ലാം നാം അറിഞ്ഞിരിക്കണം.

ക്ഷേത്രങ്ങളിലെത്തി പ്രാർത്ഥിച്ച ശേഷമാണ് പ്രദക്ഷിണം വയ്ക്കേണ്ടത്. ക്ഷേത്രത്തിൽ എത്തിയ ശേഷം നേരിട്ട് പ്രദക്ഷിണം വയ്ക്കാൻ പാടില്ല. തൊഴുകൈകളോടെ പ്രാർത്ഥിച്ച് നാമം ജപിച്ച് വളരെ സാവധാനത്തിൽ വേണം ശ്രീകോവിലിനെ പ്രദക്ഷിണം വയ്ക്കാൻ. പ്രദക്ഷിണം വയ്ക്കുന്ന സമയം ശ്രീകോവിലിൽ സ്‌പർശിക്കാൻ പാടില്ല.

ഓരോ തവണയും പ്രദക്ഷിണം വയ്ക്കുമ്പോഴും പ്രതിഷ്ഠയുടെ പിൻ‌ഭാഗത്തെത്തുമ്പോഴും ദേവതയെ സ്മരിക്കുകയും പ്രാർത്ഥിക്കുകയും വേണം. ദേവൻ‌മാരെ
ഇരട്ടസംഖ്യാ കണക്കിലും ദേവിമാരെ ഒറ്റസംഖ്യാ കണക്കിലുമാണ് പ്രദക്ഷിണം വയ്ക്കേണ്ടത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :