അനുബന്ധ വാര്‍ത്തകള്‍
- അഞ്ച് വർഷത്തിനുള്ളിൽ മൂന്ന് പുതിയ വാഹനങ്ങൾ പുറത്തിറക്കാൻ ടാറ്റ; ലാന്റ് റോവര്‍ ഡിഫന്റര്‍ ആദ്യമെത്തും
- ബി ജെ പിയുടെ മോഹങ്ങൾ പൊലിയുന്നു; ‘ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്‘, പറ്റില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
- സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്കുകൾ കൂടും
- ഇന്ദ്രന്‍സിന്റെ ‘അപാര സുന്ദര നീലാകാശം‘; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
- ജിയോയുടെ ജിഗാഫൈബറിലൂടെ അതിവേഗ ഇന്റെർനെറ്റ് ആഗസ്റ്റ് 15 മുതൽ !
ലാ ലിഗാ മത്സരങ്ങള്‍ ഇനി ഫേയ്സ്ബുക്കിൽ തത്സമയം !
ഡല്‍ഹി: ലാ ലിഗാ മത്സരങ്ങള്‍ ലൈവായി കാണാൻ അവസരം ഫേസ്ബുക്ക്. ലാ ലീഗ അധികൃതരും ഫെയിസ്ബുക്കും ഇതു സംബന്ധിച്ച് കരാാറിൽ എത്തി. ഇന്ത്യ, ഭൂട്ടാന്, നേപ്പാള്‍, അഫ്ഗാനിസ്ഥാന്, മാലദ്വീപ്, പാക്കിസ്ഥാന്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലണ് സൌജന്യമായി ലാ ലീഗ മത്സരങ്ങൾ ഫെയ്സ്ബുക്ക് വഴി കാണാനാവുക.
ലാ ലിഗയുടെ ഇന്ത്യന്‍ മാനേജരായ ജോസ് കഖസയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2018-19 സീസണ് ഉൾപ്പടെ മൂന്ന് വര്‍ഷത്തെ ലാ ലിഗ സീസണിലേക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്ന് ഫെയ്സ്ബുക്കിന്റെ ഗ്ലോബല്‍ ലൈവ് സ്പോര്‍ട്സ് പ്രോഗ്രാമിങ് തലവന്‍ പീറ്റര്‍ ഹട്ടന് വ്യക്തമാക്കി.
ഫേസ്ബുക്കിലെ ലാ ലിഗ പേജിലൂടെ ഇഷ്ടമുള്ള ടീമുകളുടെ കളികള്‍ ലൈവായി കാണാം. ഇതിനുപുറമെ സ്റ്റുഡിയോ ചര്‍ച്ചകള്‍, പ്രിവ്യൂ ഷോകള്‍, കഴിഞ്ഞ മത്സരത്തിന്റെ ഹൈലൈറ്റുകള്‍ എന്നിവയും പേജിലൂടെ ഫെയിസ്ബുക്ക് ഉപയോക്താക്കൾക്ക് ലഭ്യമാണ്.