അഞ്ച് വർഷത്തിനുള്ളിൽ മൂന്ന് പുതിയ വാഹനങ്ങൾ പുറത്തിറക്കാൻ ടാറ്റ; ലാന്റ് റോവര്‍ ഡിഫന്റര്‍ ആദ്യമെത്തും

Sumeesh| Last Modified ചൊവ്വ, 14 ഓഗസ്റ്റ് 2018 (18:20 IST)
ന്യൂഡല്‍ഹി : അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതിയ മൂന്ന് മോഡലുകളെ വാഹന വിപണിയില്‍ വിപണിയിലെത്തിക്കാനൊരുങ്ങി ടാറ്റാ മോട്ടോര്‍സിന്റെ ജാഗ്വര്‍, ലാന്റ്‌റോവര്‍. ലാന്റ് റോവര്‍ ഡിഫന്റര്‍ അയിരിക്കും ഇക്കൂട്ടത്തിൽ ആദ്യം പുറത്തിറങ്ങുക. 2021ഓടുകൂടി വാഹനത്തെ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

മറ്റു രണ്ട് മോഡലുകൾ 2021 നും 2024 നുമിടയിൽ പുറത്തിറക്കും. എന്നാൽ ഈ വാഹനങ്ങലെ കുറിച്ച് വിവരൺഗളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ജാഗ്വാറിന്റെയൊ ലാന്റ്‌രോവറിന്റെയോ മോഡലുകൾ തന്നെയാവും അവതരിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവില്‍ കമ്പനി ജാഗ്വര്‍, ലാന്റ് റോവര്‍ ബ്രാന്‍ഡില്‍ 13 പുതിയ മോഡലുകൾ നിർമ്മാണത്തിലാണ്. വ്യത്യസ്ത ആറ് പ്ലാറ്റ്‌ഫോമുകളിലായിട്ടാണ് 13 മോഡലുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :