വാരിയംകുന്നനിൽ നിന്നും പൃഥ്വിരാജ് പിന്മാറിയെന്ന് പ്രചാരണം, ഇനിയൊരു വാരിയംകുന്നനെ അനുവദിക്കരുതെന്ന് ഹിന്ദുത്വവാദികൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (12:57 IST)
പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു പ്രഖ്യാപിച്ച വാരിയംകുന്നനിൽ നിന്നും പൃഥ്വിരാജ് പിന്മാറിയതായുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇത് സംബന്ധിച്ച യാതൊരു ഔദ്യോഗിക പ്രഖ്യാപനങ്ങളും പുറത്തുവന്നിട്ടില്ലെങ്കിലും താരം ചിത്രത്തിൽ നിന്നും പിന്മാറിയെന്നും കേരളമണ്ണിൽ ഇനിയൊരു ഉണ്ടാവരുതെന്നും ചില പ്രൊഫൈലുകൾ പറയുന്നു.

പൃഥ്വിരാജ് വാരിയംകുന്നനിൽ നിന്നും പിന്മാറിയെന്ന അഘോരി എന്ന ഹിന്ദു ഗ്രൂപ്പിന്റെ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബിജെപി,ആർഎസ്എസ് നേതാക്കളും ഈ പ്രചാരണം സോഷ്യൽ മീഡിയയിലൂടെ ഏറ്റെടുത്തിട്ടുണ്ട്.വാരിയംകുന്നന്‍ സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്മാറിയലും ഇല്ലെങ്കിലും, മലബാര്‍ ജിഹാദിനും വാരിയം കുന്നന്‍ ഉള്‍പ്പടെയുള്ള ഇസ്ലാമിക ജിഹാദികള്‍ക്കും എതിരെ ഉള്ള ബോധവത്കരണം നമ്മള്‍ തുടരണമെന്നും ഇനിയും ഒരു വാരിയംകുന്നനും കേരളമണ്ണിൽ ഉണ്ടാവാൻ അനുവദിക്കരുതെന്നും പ്രതീഷ് വിശ്വനാഥ് ഫേസ്‌ബുക്കിൽ കുറിച്ചു.

പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് താഴെ വാരിയംകുന്നനില്‍ നിന്നും പിന്‍മാറിയതില്‍ ആശംസകള്‍ അറിയിച്ചുള്ള കമന്റുകളും എത്തുന്നുണ്ട്. എന്നാൽ ഈ പ്രചാരണങ്ങളോട് പൃഥ്വിരാജോ ആഷിഖ് അബുവോ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :