റീലുകൾ കൂടുതൽ മെച്ചപ്പെടുത്താം, പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 നവം‌ബര്‍ 2022 (19:28 IST)
ഷോർട്ട് വീഡിയോ പങ്കുവെയ്ക്കാൻ സഹായിക്കുന്ന റീൽസിൽ പുതിയ രണ്ട് ഫീച്ചറുകൾ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം. റീലുകളും ഫോട്ടോകളും ഷെഡ്യൂൾ ചെയ്ത് വെയ്ക്കാൻ സഹായിക്കുന്നതാണ് ഒരു ഫീച്ചർ.

പോസ്റ്റുകളും റീലുകളും 75 ദിവസം വരെ ഷെഡ്യൂൾ ചെയ്ത് വെയ്ക്കാൻ കഴിയുന്നതാണ് ആദ്യ ഫീച്ചർ. ഫീഡിൽ പങ്കുവെയ്ക്കേണ്ട സമയവും തീയതിയുമെല്ലാം മുൻകൂട്ടി നിശ്ചയിക്കാൻ ഇതുവഴി സാധിക്കും. റീലുകൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള അച്ചീവ്മെൻ്റസ് ഫീച്ചറാണ് അടുത്തത്. കമ്മ്യൂണിറ്റിയുമായി സഹകരിച്ച് റീലുകൾ കൂടുതൽ ഇൻ്ററാക്ടീവ് ആക്കാൻ ഇത് സഹായിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :