വരുമാനം ഇടിഞ്ഞു, മെറ്റയും ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2022 (21:29 IST)
ട്വിറ്ററിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കിൻ്റെയും ഇൻസ്റ്റഗ്രാമിൻ്റെയും മാതൃകമ്പനിയായ മെറ്റയും വൻ തോതിൽ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ആയിരക്കണക്കിന് ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോർട്ട്.

ബുധനാഴ്ച മുതൽ പിരിച്ചുവിടലിന് തുറ്റക്കമിടുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കമ്പനിയുടെ 18 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഇത്രയും ജീവനക്കാരെ പുറത്താക്കാൻ കമ്പനി തയ്യാറെടുക്കുന്നത്. 87,000 ജീവനക്കാരാണ് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി ജോലി ചെയ്യുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :