പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം, നദി എന്ന നദീറിനെതിരെ പരാതി

അഭിറാം മനോഹർ| Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (12:22 IST)
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആക്ഷേപം ഉയർ‌ന്നതിന് പിന്നാലെ ആക്ടിവിസ്റ്റ് നദീർ എന്ന നദിക്കെതിരെ കോഴിക്കോട് റൂറൽ എസ്.പിക്ക് പരാതി നൽകി.

പീഡനം നടന്നതായുള്ള വിവരങ്ങൾ വെളിപ്പെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ് തെളിവാക്കി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് പരാതി നൽകിയത്. അതേസമയം വെളിപ്പെടുത്തലിന്റെ പിന്നാലെ സോഷ്യൽ മീഡിയയിൽ
നിരവധി പേരാണ് നദിക്കെതിരെ ആരോപണവുമായി രം​ഗത്തെത്തിയിരിക്കുന്നത്. എന്നാൽ പെൺകുട്ടിയും കുടുംബവും ഇതുവരെ പരാതി നൽകിയിട്ടില്ല.

നദീ എന്ന നദീർ താമസിക്കാൻ ഇടം നൽകിയ സുഹൃത്തുക്കളുടെ വീട്ടിലെ പെൺകുട്ടികളെ പീഡിപ്പിച്ചുവെന്നാണ് കുറിപ്പുകളിൽ പറയുന്നത്.അതിനെത്തുടർന്ന് മാനസിക വിഷമമനുഭവിക്കുന്നവരുടെ അവസ്ഥകളും പേര് വെളിപ്പെടുത്താതെ സോഷ്യൽ മീഡീയ പോസ്റ്റുകളിൽ ചർച്ചയാകുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :