എല്ലാവർക്കും മാസവരുമാനം, കുട്ടികൾക്ക് സർക്കാർ ഗ്യാരന്റിയോടെ ക്രഡിറ്റ് കാർഡ്, പ്രകടനപത്രികയുമായി മമത ബാനർജി

അഭിറാം മനോഹർ| Last Modified ബുധന്‍, 17 മാര്‍ച്ച് 2021 (19:39 IST)
ബംഗാളിൽ നിയമസഭ തിരെഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്. തിരെഞ്ഞെടുപ്പിന് ദിവസങ്ങ‌ൾ മാത്രം അവശേഷിക്കെ പുറത്തിറക്കിയ പ്രകടനപത്രികയിൽ എല്ലാവർക്കും മാസവരുമാനം ഉറപ്പാക്കുമെന്നാണ് പ്രധാന വാഗ്‌ദാനം.

പൊതുവിഭാഗത്തിലെ കുടുംബനാതകൾക്ക് എല്ലാ മാസവും 500 രൂപ വീതവും പട്ടികജാതി-പട്ടിക വർഗ കുടുംബങ്ങൾക്ക് മാസം ആയിരം രൂപയും നൽകും. ഒരുല്വർഷം 5 ലക്ഷം തൊഴിൽ അവസരങ്ങൾ നൽകും. 10 ലക്ഷം വിദ്യാർഥികൾക്ക് ക്രഡിറ്റ് കാർഡ് നൽകും. നാല് ശതമാനം പലിശയാണ് ഇതിൽ നിന്നും ഈടാക്കുക. ഉന്നതവിദ്യാഭ്യാസത്തിന് സർക്കാർ ഗ്യാരണ്ടി നൽകുമെന്നും പത്രികയിൽ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :