അഭിറാം മനോഹർ|
Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (15:19 IST)
ഫെമിനിസ്റ്റായതുകൊണ്ട് ഇപ്പോൾ ഇഷ്ടമല്ലെന്ന് സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്‌ത ആൾക്ക് മറുപടിയുമായി നടി റിമ കല്ലിങ്കൽ. സഖാവിന്റെ സഖിയെ ഇഷ്ടമായിരുന്നെങ്കിലും ഫെമിനിസ്റ്റായതിനാല്‍ ഇപ്പോള്‍ ഇഷ്ടമല്ലെന്നായിരുന്നു കമന്റ്. ഇതിനുള്ള മറുപറ്റിയാണ് താരം നൽകിയത്.
ഞാൻ സഖാവിന്റെ സഖി മാത്രമല്ല, എനിക്ക് സ്വന്തമായ വ്യക്തിത്വവുമുണ്ട്. ഫെമിനിസ്റ്റ് ആകുകയെന്നതാണ് അതിൽ പ്രധാനപ്പെട്ട ഒന്ന് എന്നായിരുന്നു റിമയുടെ മറുപടി. നേരത്തെ ഫെമിനിസ്റ്റുകൾക്ക് ഭർത്താക്കന്മാരില്ല എന്ന കമന്റിനും റിമ ചുട്ട മറുപടിയുമായി രംഗത്തെത്തിയിരുന്നു. ഫെമിനിസ്റ്റുകൾക്ക് ഭർത്താക്കന്മാരില്ല പകരം തങ്ങൾ തിരെഞ്ഞെടുക്കുന്ന പങ്കാളികൾ മാത്രമെ ഉള്ളു എന്നുമായിരുന്നു അന്ന് താരത്തിന്റെ പ്രതികരണം.