സുമീഷ് ടി ഉണ്ണീൻ|
Last Updated:
ചൊവ്വ, 18 ഡിസംബര്‍ 2018 (16:49 IST)
48 മെഗാ പികസൽ ക്യമറയുമായി
ഹുവായ് നോവ 4 വിപണിയിൽ അവതരിപ്പിച്ചു. ഇതാദ്യമായാണ് 48 മെഗാപിക്സൽ ക്യാമറയുടെ കരുത്തിൽ ഒരു ഫോൺ വിപണിയിൽ എത്തുന്നത്. ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഷവോമിയും ഹുവായിയുടെ തന്നെ ഉപ സ്ഥാപനമായ ഹോണറും 48 മെഗാപികൽ ക്യാമറുള്ള ഫോണുകളെ അവതരിപ്പിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇവരെ കടത്തിവെട്ടിയാണ് ഹുവായ് നോവ 4 ആദ്യം വിപണിയിൽ എത്തിയത്.
48 മെഗാപിക്സൽ ക്യാമറ തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. സോണിയുടെ ഐ എം എക്സ് 586 സെൻസറാണ് ക്യാമറക്ക് കരുത്ത് പകരുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ചൈനീസ് വിപണിയിലാണ് ഫോണിനെ ആദ്യം അവതരിപ്പിച്ചിരിക്കുന്നത്. പുതുവർഷത്തിൽ ഫോണിനെ ലോകവ്യാപകമായി അവതരിപ്പിക്കാനാണ് ഹുവായ് ലക്ഷ്യമിടുന്നത്.
8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിനെയാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 6.4 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേ ഫോണിന് നൽകിയിരിക്കുന്നു. 48 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ, 16 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസർ, 2 മെഗാപികസലിന്റെ ഡെപ്ത് സെൻസർ എന്നിവടങ്ങുന്ന ട്രൈ റിയർ ക്യാമറകളാണ് ഫോണിനുള്ളത്.
25 മെഗാപിക്സലാണ് ഫോണിന്റെ സെൽഫി ക്യാമറ. ആർട്ടിഫിഷ്യൽ ഇന്റലിജൻ സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് നോവ 4ലെ ക്യാമറകൾ പ്രവർത്തിക്കുക. കരുത്തുറ്റ കിരിന്‍ 970 എസ്‌ഒസി പ്രോസസറാണ് ഫോണിന്റെ ജീവൻ. ആൻഡ്രോയിഡ് 9 പൈയിലാണ് ഫോൺ പ്രവർത്തിക്കുക. 3750 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്. ഹോണറിന്റെ വ്യു 20യും ഷവോമിയുടെ പേരു വെളിപ്പെടുത്താത്ത ഫോണുമാണ് 48 മെഗാപിക്സൽ ക്യാമറയുമായി വിപണിയിലെത്താൻ ഒരുങ്ങുന്നത്.