പുതുവർഷത്തിൽ വെറും 3,399 രൂപയ്ക്ക് വിദേശത്തേക്ക് പറക്കാം, വമ്പൻ ഓഫറുകളുമായി വിമാന കമ്പനികൾ !

സുമീഷ് ടി ഉണ്ണീൻ| Last Modified ചൊവ്വ, 18 ഡിസം‌ബര്‍ 2018 (16:09 IST)
പുതുവർഷത്തിൽ പറക്കാൻ മികച്ച അവസരം ഒരുക്കുകയാണ് ആഭ്യന്തര അന്താരാഷ്ട്ര വിമാന കമ്പനികൾ. പ്രമാണിച്ച് വലിയ ഓഫറുകളാണ് നിരവധി വിമന കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻഡിഗോ, ഫ്ലൈ ദുബായ്, ജെറ്റ് എയർവെയ്‌സ് എന്നീ കമ്പനികളാണ് യാത്രക്കാർക്കായി മികച്ച ഓഫറുക പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിസംബർ 27 മുതൽ ഏപ്രിൽ 15 വരെയുള്ള കാലയളവിലാണ് ഓഫറുകൾ ലഭ്യമാകുക. യാത്രകൾക്കായി നേരത്തെ ബുക്ക് ചെയ്താൽ വളരെ കുറഞ്ഞ ചിലവിൽ ആഭ്യന്തര അന്താരാഷ്ട്ര യാത്രകൾ നടത്താനാകും.

90ലധികം അന്തരാഷ്ട്ര റൂട്ടുകളിലേക്ക് വെറും 3,399 രൂപക്ക് യാത്ര ചെയ്യാനാകും എന്ന് ഇൻഡിഗോ എയൽ‌ലൈൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച നടക്കുന്ന ന്യുയർ സെയിലിൽ ടിക്കറ്റുകൾ സ്വന്തമാക്കിയാൽ വിദേശ രാജ്യങ്ങളിലേക്ക് കുറഞ്ഞ ചിലവിൽ പറക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :