വാട്ട്‌സാപ്പ് ഫോട്ടോകള്‍ ഗാലറിയില്‍ വരുന്നത് ബുദ്ധിമുട്ടാകുന്നുണ്ടോ ? ഇതാ ചില പരിഹാര മാര്‍ഗങ്ങള്‍!

ചില വാട്ട്‌സാപ്പ് ടിപ്പുകള്‍

whatsapp, images, gallary, whatsapp images, smartphone വാട്ട്‌സാപ്പ്, ഫോട്ടോ, ഗാലറി, വാട്ട്സാപ്പ് ഇമേജ്, സ്മാര്‍ട്ട്ഫോണ്‍
സജിത്ത്| Last Modified വെള്ളി, 12 ഓഗസ്റ്റ് 2016 (14:06 IST)
വാട്ട്‌സാപ്പ് ഫോട്ടോകള്‍ ഗാലറിയില്‍ വരുന്നത് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. പക്ഷേ എങ്ങിനെയാണ് അത് ചെയ്യുകയെന്ന് അധികമാര്‍ക്കും അറിയില്ല. എന്നാല്‍ ഒരു ആപ്ലിക്കേഷന്റേയും സഹായം ഇല്ലാതെ വാട്ട്‌സാപ്പ് ഫോട്ടോകള്‍ ഗാലറിയില്‍ വരുന്നത് ഒഴിവാക്കാന്‍ സാധിക്കും.

ആദ്യം നിങ്ങളുടെ ഫോണിലെ ഫയല്‍ മാനേജര്‍ ഓപ്പണ്‍ ചെയ്ത് അതിലെ വാട്ട്സാപ്പ് ഫോള്‍ഡറിലെ മീഡിയ എന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക. (Filemanager> whatsapp> Media). തുടര്‍ന്ന് വാട്ട്സാപ്പ് ഇമേജ്(Images) എന്ന ഫോള്‍ഡറിന്റെ പേര് മാറ്റുക. അങ്ങനെ ചെയ്താല്‍ തന്നെ ഫോട്ടോകള്‍ ഗാലറിയില്‍ വരുന്നത് ഓഴിവാക്കാം.

ശേഷം വാട്ട്‌സാപ്പ് എന്ന പേരിനു മുന്നില്‍ ഒരു ഡോട്ട് (.) ഇടുക. (Whatsapp images> '.Whatsapp images'). ഇങ്ങനെ ചെയ്ത്ശേഷം ഫോള്‍ഡര്‍ തുറന്നു നോക്കുക അതില്‍ വാട്ട്സാപ്പ് ഇമേജ്(Whatsapp Images) എന്ന ഫോള്‍ഡര്‍ അതില്‍ ഉണ്ടാകില്ല. പഴയ പോലെ ആകണമെങ്കില്‍ പേരിനു മുന്നിലുളള ഡോട്ട് (.) ഒഴിവാക്കുക.

എന്നാല്‍ ചിലപ്പോള്‍, ആ ഫോള്‍ഡര്‍ ഫയല്‍ മാനേജര്‍(File manager)ല്‍ കാണാന്‍ കഴിയില്ല. അതിനായി ഫയല്‍ മാനേജറില്‍ 'Show Hidden Files' എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. ഫോണിലെ ഫയല്‍ മാനേജര്‍ ഉപയോഗിച്ച് റീനെയിം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു ഫയല്‍ മാനേജര്‍ ഡൗണ്‍ലോഡ് ചെയ്യുക.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :