കോളര്‍ സ്‌ക്രീനിലൂടെ വോയ്‌സ് മെസേജ് അയക്കാന്‍ കഴിയുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പ് കോള്‍ എടുക്കാതിരിക്കുകയോ നിരസിക്കുകയോ ചെയ്താല്‍ അതേ സ്‌ക്രീനിലൂടെ വോയ്‌സ്‌മെയില്‍ അയക്കാനുള്ള പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് അപ്‌ഡേഷന്‍.

whatsapp, voice message, facebook വാട്‌സ്ആപ്പ്, വോയ്‌സ് മെസേജ്, ഫേ‌സ്‌ബുക്ക്
സജിത്ത്| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (14:59 IST)
വാട്‌സ്ആപ്പ് കോള്‍ എടുക്കാതിരിക്കുകയോ നിരസിക്കുകയോ ചെയ്താല്‍ അതേ സ്‌ക്രീനിലൂടെ വോയ്‌സ്‌മെയില്‍ അയക്കാനുള്ള പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് അപ്‌ഡേഷന്‍. വോയ്‌സ് മെസേജിന് സമാനമായാണ് ഈ ഫീച്ചര്‍ എത്തിയിട്ടുള്ളത്. മറുതലക്കലുള്ള വ്യക്തി കോള്‍ എടുത്തില്ലെങ്കില്‍ അക്കാര്യം അറിയിച്ച് ഒരു സന്ദേശം യൂസറുടെ സ്‌ക്രീനില്‍ പോപ്പ് അപ്പായി വരുന്നതാണ് പുതിയ രീതി.

കൂടാതെ പുതിയ അപ്‌ഡേഷനില്‍ കോളര്‍ സ്‌ക്രീനിലൂടെ തന്നെ വോയ്‌സ് മെസേജ് സന്ദേശം അയക്കാനും പിന്നെയും കോള്‍ ചെയ്യാനും മൂന്ന് പുതിയ ഐക്കണുകളാണ് ഉള്ളത്. കോള്‍ സ്ക്രീനിലുള്ള വോയ്‌സ് മെസേജ് ബട്ടണ്‍ ടാപ്പ് ചെയ്ത ശേഷം സന്ദേശം റെക്കോര്‍ഡ് ചെയ്ത് നേരിട്ട് അയക്കാനും സാധിക്കും. സാധാരണ രൂപത്തിലുള്ള വോയ്‌സ് സന്ദേശമായിട്ടായിരിക്കും ഈ സന്ദേശവും ലഭിക്കുക.

വാട്‌സ്ആപ്പിന്റെ 2.16.8 ഐഒഎസ് പതിപ്പിലും 2.16.229 ആന്‍ഡ്രോയിഡ് പതിപ്പിലുമാണ് ഈ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :