1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Innocent killed again by social media

വാട്‌സ്‌ആപ്പിലും ഫേസ്‌ബുക്കിലും ഇന്നസെന്റിനെ വീണ്ടും കൊന്നു; ഇന്നസെന്റ് മുഖ്യമന്ത്രിക്ക് പരാതി നല്കി

വാട്‌സ്‌ആപ്പിലും ഫേസ്‌ബുക്കിലും ഇന്നസെന്റിനെ വീണ്ടും കൊന്നു; ഇന്നസെന്റ് മുഖ്യമന്ത്രിക്ക് പരാതി നല്കി

വാട്‌സ്‌ആപ്പ്
സാമൂഹ്യമാധ്യമങ്ങള്‍  ഇന്നസെന്റിനെ വീണ്ടും കൊന്നു. താന്‍ മരിച്ചെന്ന് വാട്സ്‌ആപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും പ്രചരിക്കുന്ന വാര്‍ത്തകളുടെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നടനും എം പിയുമായ ഇന്നസെന്റ് മുഖ്യമന്ത്രിക്ക് പരാതി നല്കി. ഇത് രണ്ടാം തവണയാണ് ഇന്നസെന്റ് മരിച്ചതായി വാര്‍ത്തകള്‍ വരുന്നത്.
 
ആദ്യം, ഇടതുമുന്നണി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് ദിവസമായ മെയ് 25ന് ആയിരുന്നു ഇന്നസെന്റിനെ ആദ്യം കൊന്നത്. ഒടുവില്‍ ഇന്നസെന്റ് ചാനലുകളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും സത്യം എന്താണെന്ന് വ്യക്തമാക്കേണ്ടി വന്നു.
അടുത്ത ലേഖനം
പോലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും