അഭിറാം മനോഹർ|
Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (19:41 IST)
ഖത്തർ 2022 ലോകകപ്പിനായുള്ള പുതിയ ടിക്കറ്റിംഗ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു. ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും സേവനം ലഭ്യമാകുമെന്ന്
ഫിഫ അറിയിച്ചു. ആപ്പ് ഉപഭോക്താക്കളെ ടിക്കറ്റിലേക്ക് ആക്സസ് ചെയ്യാനും അവരുടെ വിവരങ്ങൾ മാറ്റാനും മറ്റുള്ളവർക്ക് അയക്കാനും ആപ്പിലൂടെ സാധിക്കും.
ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ ഒക്ടോബർ 18ഓടെ ടിക്കറ്റ് വിൽപ്പന ആരംഭിക്കും. ടിക്കറ്റുകൾ വാങ്ങുന്ന ആരാധകർക്ക് ആപ്പിൽ മൊബൈൽ ടിക്കറ്റുകൾ ആക്സസ് ചെയ്യാം. മൊബൈൽ ടിക്കറ്റുകൾ ഹയ്യ കാർഡിൽ നിന്ന് വ്യത്യസ്തമാണെന്നും സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ രണ്ടും ആവശ്യമാണെന്നും ഫിഫ ലോകകപ്പ് സിഇഒ കോളിൻ സ്മിത്ത് പറഞ്ഞു.