അനുബന്ധ വാര്ത്തകള്
- ഖത്തർ 2022 ഫുട്ബോൾ ലോകകപ്പ്: പുതിയ ടിക്കറ്റിംഗ് ആപ്പ് ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും
- ട്രംപിൻ്റെ ട്രൂത്ത് സോഷ്യൽ ആപ്പിന് പ്ലേ സ്റ്റോറിൽ അനുമതി
- ചൂതാട്ട പരസ്യങ്ങൾ നൽകരുത്, മാധ്യമങ്ങൾക്ക് കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്
- ഓൺലൈൻ അവതാരകയെ അപമാനിച്ച കേസ്: ശ്രീനാഥ് ഭാസിക്ക് താത്കാലിക വിലക്ക്
- ഓൺലൈൻ തട്ടിപ്പിനിരയായി, മോർഫ് ചെയ്ത വീഡിയോകൾ അയച്ച് ഭീഷണിപ്പെടുത്തി: പൊട്ടിക്കരഞ്ഞ് നടി
ഓൺലൈനായും ഓഫ്ലൈനായും കുട്ടികളുടെ നീക്കം അറിയാം, ഫാമിൽ ലിങ്ക് ആപ്പുമായി ഗൂഗിൾ
കുട്ടികളെ കൃത്യമായി നിരീക്ഷിക്കാൻ പ്രത്യേക സൗകര്യമൊരുക്കി ഗൂഗിൾ. ഓൺലൈനായും ഓഫ് ലൈനായും സംരക്ഷണം വാഗ്ദാനം ചെയ്താണ് ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് മോഡിഫൈ ചെയ്തിരിക്കുന്നത്.
നിലവിൽ ഫാമിലി ലിങ്ക് ആപ്പിന് 3 ടാബുകളുണ്ട്. ഹൈലൈറ്റ്സ്, കണ്ട്രോൾസ്, ലൊക്കേഷൻ എന്നിവയാണത്. 2017ൽ ആപ്പ് അവതരിപ്പിക്കുമ്പോൾ ഈ ക്രമീകരണരീതി ആപ്പിനുണ്ടായിരുന്നില്ല. കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാനാണ് കണ്ട്രോൾസ്. ഏതെല്ലാം തരം കണ്ടൻ്റുകൾ കുട്ടികൾ കാണണം എന്നതും ഇതുവഴി നിയന്ത്രിക്കാം. കുട്ടി എവിടെയാണ് ഉള്ളതെന്ന് അറിയാനാണ് ലൊക്കേഷൻ ടാബ്.
കുട്ടികളുടെ ഫോണില് ബാറ്ററി എത്രയുണ്ട് എന്നതിന് പുറമെ അലർട്ടും സെറ്റ് ചെയ്യാം. കുട്ടികൾക്കായി വാച്ച് ലിസ്റ്റും സൃഷ്ടിക്കാം. അതേസമയം ഗൂഗിൾ ഈ വിവരങ്ങളെല്ലാം കയ്യടക്കുന്നത് പ്രൈവസിയുടെ മുകളിലുള്ള കടന്നുകയറ്റമാകുമെന്നും നമ്മുടെ എല്ലാ വിവരങ്ങളിലേക്കും ഗൂഗിളിന് പ്രവേശനം കിട്ടുമെന്നും ആപ്പിനെ വിമർശിക്കുന്നവർ ചൂണ്ടികാണിക്കുന്നു.
അടുത്ത ലേഖനം