സ്വകാര്യത പ്രധാനം, ലൊക്കേഷൻ ഹിസ്റ്ററിക്ക് കടിഞ്ഞാണിട്ട് ഗൂഗിൾ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ജൂലൈ 2022 (15:03 IST)
ഉപയോക്താക്കളുടെ ലൊക്കേഷൻ ഹിസ്റ്ററി ക്ലിയറാക്കുമെന്ന് ഗൂഗിൾ. ഗർഭച്ഛിദ്ര ക്ലിനിക്കുകൾ, ഗാർഹിക പീഡന അഭയകേന്ദ്രങ്ങൾ,സ്വകാര്യ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ചാൽ ഇനി മറ്റുള്ളവർക്ക് അറിയാനാകില്ല. ആരെങ്കിലും ഈ സ്ഥലങ്ങൾ സന്ദർശിച്ചതായി സിസ്റ്റങ്ങൾ തിരിച്ചറിയുകയാണെങ്കിൽ ഉടൻ തന്നെ ലൊക്കേഷൻ ഹിസ്റ്ററിയിൽ നിന്ന് ഈ എൻട്രികൾ ഡിലീറ്റാക്കുമെന്ന്
ഗൂഗിളിലെ സീനിയർ വൈസ് പ്രസിഡന്റ് ജെൻ ഫിറ്റ്‌സ്പാട്രിക്
പറഞ്ഞു. അടുത്ത അപേഷനിൽ ഈ സെറ്റിങ്ങ്സ് പ്രാബല്യത്തിൽ വരും.

കഴിഞ്ഞയാഴ്ചയാണ് അമേരിക്കൻ സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങൾ ഇല്ലാതാക്കാൻ യുഎസ് സുപ്രീം കോടതി തീരുമാനിച്ചത്. ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടനാപരമായ അവകാശമായി പ്രഖ്യാപിച്ച 1973-ലെ വിധി, ഹൈക്കോടതി അസാധുവാക്കിയ പശ്ചാത്തലത്തിൽ യുഎസിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് ഗർഭച്ഛിദ്രത്തിനുള്ള അനുമതി സംബന്ധിച്ച വ്യക്തതയ്ക്കായി തിരയുന്നത്. ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :