തൊഴിലിൽ ലിംഗവിവേചനം, 15,500 വനിതകൾക്ക് ഗൂഗിൾ നഷ്ടപരിഹാരമായി നൽകേണ്ടത് 920.8 കോടി

അഭിറാം മനോഹർ| Last Modified ബുധന്‍, 15 ജൂണ്‍ 2022 (19:50 IST)
15,500ഓളം
വനിതാ ജീവനക്കാരോട് ടെക് ഭീമന്മാരായ വിവേചനപരമായി പെരുമാറിയെന്ന കേസ് ഒത്തുതീർപ്പിലേക്ക്. വിവേചനം നേരിട്ട ജീവനക്കാർക്ക് 11.8 കോടി യുഎസ് ഡോളർ നൽകിയാണ് ഗൂഗിൾ കേസ് ഒത്തുതീർപ്പാക്കിയത്.

വനിതകളായത് കൊണ്ട്‌ ഗൂഗിൾ ശമ്പളത്തിൽ കുറവ് വരുത്തിയെന്നും സ്ഥാനക്കയറ്റം തടഞ്ഞുവെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്. കമ്പനി നൽകിയ
11.8 കോടി യുഎസ് ഡോളർ 2013 മുതൽ ഗൂഗിളിന്റെ കാലിഫോർണിയ ഓഫീസിൽ ജോലി ചെയ്തുവന്ന 15,500 വനിതാ ജീവനക്കാർക്കാണ് നൽകുക.2017 സ്ത്രീ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകിയതിന് മൂന്ന് സ്ത്രീകൾ കമ്പനിക്കെതിരെ പരാതി നൽകിയതോടെയാണ് ലിംഗ വിവേചനം ആദ്യമായി റിപ്പോർട്ട് ചെയ്തത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :