1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold smuggling google map misguided

ഗൂഗിൾ മാപ്പ് ചതിച്ചു, കടത്തികൊണ്ടുപോയ സ്വർണവുമായി വന്നുപ്പെട്ടത് പോലീസിൻ്റെ മുൻപിൽ

smuggling
നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വർണം വാഹനപരിശൊധനയ്ക്കിടെ പോലീസ് പിടികൂടി. സംഭവത്തിൽ അഴിക്കോട് ചെമ്മാത്ത്പറമ്പിൽ സബീൽ(44) മലപ്പുറം വള്ളുമ്പറം തൊണ്ടിയിൽ നിഷാജ്(27) എന്നിവരാണ് പിടിയിലായത്.
 
കസ്റ്റംസിൻ്റെ കണ്ണുവെട്ടിച്ച് കടത്തിയ സ്വർണം മലപ്പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത നിഷാജ് വഴിതെറ്റി പോലീസിൻ്റെ മുന്നിലേക്ക് ചാടുകയായിരുന്നു. പുലർച്ചെ രണ്ടുമണിയോടെ അഴീക്കോട് ജെട്ടിയിൽ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തിന് മുന്നിലാണ് നിഷാജ് എത്തിപ്പെട്ടത്. 
 
വിവരമറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച സബീലിനെ അണ്ടത്തോട് ഭാഗത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. പശ ചേർത്ത് സ്വർണത്തരികൾ പിടിപ്പിച്ച ട്രൗസറും ടീഷർട്ടുമാണ് കാറിലുണ്ടായിരുന്നത്. കാറിൻ്റെ ഗിയർ ബോക്സിലും സ്വർണം ഉണ്ടായിരുന്നു. ദുബായിൽ നിന്ന് മലദ്വാരത്തിൽ ഒളിപ്പിച്ച് സബീലായിരുന്നു സ്വർണം കൊണ്ടുവന്നത്. ഇത് നിഷാജ് മലപ്പുറത്തേക്ക് കടത്തുന്നതിനിടെയാണ് പിടിയിലായത്.
 
വാഹനത്തിൽ നിന്നും കിട്ടിയ ട്രൗസറിൻ്റെയും ടീ ഷർട്ടിൻ്റെയും അസാധാരണഭാരത്തിൽ സംശയം തോന്നിയാണ് പോലീസ് പരിശോധന നടത്തിയത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
എന്നും തിണ്ണയിൽ വന്നിരിക്കാനാവില്ല, പ്രശ്നത്തിന് ശാശ്വതപരിഹാരം വേണം, കെഎസ്ആർടിസി ആസ്ഥാനം വളഞ്ഞ് സിഐടിയു