എൻ്റെ കൂടെ ജീവിച്ചിരുന്നവർക്ക് പ്രശ്നമില്ല, അന്യൻ്റെ സ്വകാര്യതയിൽ തലയിടാൻ വരുന്നത് എന്തിനാണ്?

അഭിറാം മനോഹർ| Last Modified ഞായര്‍, 3 ജൂലൈ 2022 (14:40 IST)
ഗായിക അമൃത സുരേഷുമായി പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്ന വാർത്ത പുറത്തുവന്നതോടെ മാധ്യമങ്ങളുടെ സ്ഥിരം ഇരയായിരിക്കുകയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇരുവരും കൂടിയുള്ള നിമിഷങ്ങൾ ഗോപി സുന്ദറും അമൃത സുരേഷും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുക പതിവാണ്. ഇതിന് കീഴിൽ ഗോപി സുന്ദറിൻ്റെയും അമൃതയുടെ
മുൻ ബന്ധങ്ങളെ പറ്റി ആളുകൾ വിമർശനം ഉന്നയിക്കാറുണ്ട്. ഇപ്പോഴിതാ ഈ വിമർശനങ്ങളും വിവാദങ്ങളും തന്നെ ബാധിക്കാറില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗോപി സുന്ദർ.

സെലിബ്രിറ്റികളാണെങ്കിലും അവരുടെ വ്യക്തിജീവിതത്തിൽ കേറി ഇടപെടുന്നത് ശരിയാണോ എന്നാണ് ഗോപി സുന്ദർ ചോദിക്കുന്നത്. എൻ്റെ വ്യക്തിപരമായ കാര്യങ്ങളിൽ എന്നോട് വ്യക്തിപരമായി ഇടപ്പെടുന്നവർക്ക് പ്രശ്നമില്ലാത്ത പക്ഷം ഞാനതിന് വില നൽകാറില്ല. എൻ്റെ അച്ഛനും അമ്മയ്ക്കും കൂടെ ജീവിച്ചവർക്കും പരാതിയില്ലാത്തപ്പോൾ എന്ത് പ്രശ്നമാണ് നാട്ടുകാർക്കുള്ളത്. ഇതെല്ലാം എൻ്റെ വ്യക്തിപരമായ കാര്യങ്ങളാണ്. എനിക്ക് എൻ്റാതായ സ്പേസുണ്ട്. അതിൽ സന്തോഷകരമായി പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഗോപി സുന്ദർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :