2 ജിബി വരെ ഫയലുകൾ കൈമാറാം, പുത്തൻ ഇമോജികൾ: തകർപ്പൻ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ്

അഭിറാം മനോഹർ| Last Modified ഞായര്‍, 8 മെയ് 2022 (13:12 IST)
ഇമോജി പ്രതികരണങ്ങൾ വർധിപ്പിച്ചതടക്കം ഉപഭോക്താക്കൾക്ക് 2 ജിബി വരെ ഫയലുകൾ അയയ്ക്കാൻ വരെ സൗകര്യമൊരുക്കി വാട്ട്‌സ്ആപ്പ്. പുതിയ വാട്ട്‌സ്ആപ്പ് അപ്‌ഡേ‌റ്റ് പ്രകാരം ഗ്രൂപ്പുകളിലെ ആളുകളുടെ എണ്ണം 512 ആയി ഉയർത്തുകയും ചെയ്‌തു.

വാട്ട്സ്ആപ്പിനുള്ളില്‍ ഒരേസമയം 2ജിബി വരെ വലുപ്പമുള്ള ഫയലുകള്‍ അയയ്ക്കാനുള്ള സാധ്യതയാണ് വാട്ട്സ്ആപ്പ് പുതിയതായി അവതരിപ്പിച്ചിച്ചിരിക്കുന്നത്. മുമ്പത്തെ സംവിധാനപ്രകാരം 100 എംബി വരെയുള്ള ഫയലുകൾ മാത്രമെ ട്രാൻസ്‌ഫർ ചെയ്യാൻ സാധിച്ചിരുന്നുള്ളു. നിലവില്‍ ആളുകളെ ഒരു ഗ്രൂപ്പിലേക്ക് 256 പേരെ മാത്രമേ ചേർക്കാൻ കഴിയുകയുള്ളു എന്നത് 512 ആക്കി വാട്ട്‌സ്ആപ്പ് ഉയർത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :