കോൾ റെക്കോർഡിങ്ങിനുള്ള തേർഡ് പാർട്ടി ആപ്പുകൾക്ക് വിലങ്ങിട്ട് ഗൂഗിൾ, മെയ് മുതൽ പ്രവർത്തിക്കില്ല

അഭിറാം മനോഹർ| Last Modified ഞായര്‍, 24 ഏപ്രില്‍ 2022 (20:41 IST)
കോൾ റെക്കോർഡിങ്ങിന് ഉപയോഗിക്കുന്ന തേർഡ് പാർട്ടി ആപ്പുകൾ ഒഴിവാക്കാനൊരുങ്ങി ഗൂഗിൾ. ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനായി പ്ലേസ്റ്റോറിൽ ലഭ്യമാകുന്ന ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്താനാണ് നീക്കം. മെയ് 11 മുതൽ ആൻഡ്രോയ്‌ഡ് ഫോണുകളിൽ ഇത്തരം ആപ്പുകൾ പ്രവർത്തിക്കില്ല. സ്വകാര്യത കണക്കിലെടുത്താണ് പുതിയ തീരുമാനം.

ആൻഡ്രോയ്‌ഡ് ഫോണുകളിലെ ഇൻബിൽട്ട് ഫീച്ചർ ഇല്ലെങ്കിൽ അടുത്ത മാസം മുതൽ ഉപഭോക്താക്കൾക്ക് കോൾ റെക്കോർഡിങ് ഇതോടെ സാധ്യമാവില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :