‘ജീവിക്കൂ ഈ നിമിഷ’മെന്ന് അന്‍വിത പറഞ്ഞപ്പോള്‍ ഗൂഗിള്‍ ശരിവെച്ചു; ഇത്തവണ ‘ഡൂഡില്‍’ പഠിപ്പിച്ചതും ഇതു തന്നെ

‘ജീവിക്കൂ ഈ നിമിഷ’മെന്ന് അന്‍വിത പറഞ്ഞപ്പോള്‍ ഗൂഗിള്‍ ശരിവെച്ചു

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 14 നവം‌ബര്‍ 2016 (12:11 IST)
രാജ്യത്തെ കുഞ്ഞുങ്ങള്‍ക്കൊപ്പം ശിശുദിനം ആഘോഷിച്ച് ഗൂഗിളും. ‘ജീവിക്കൂ ഈ നിമിഷ’മെന്ന സന്ദേശമടങ്ങുന്ന ഡൂഡില്‍ ആണ് ഗൂഗിള്‍ ഇത്തവണ തയ്യാറാക്കിയത്. ശിശുദിനത്തിനു വേണ്ടിയുള്ള ഡൂഡിലിനായി ഗൂഗിള്‍ രാജ്യാന്തര ചിത്രരചനാമത്സരം നടത്തിയിരുന്നു. ഇതില്‍ ഒന്നാമതെത്തിയ ചിത്രമാണ് ഗൂഗിള്‍ ഡൂഡില്‍ ആയത്.

‘എനിക്ക് ആരെയെങ്കിലും എന്തെങ്കിലും പഠിപ്പിക്കാനുള്ള അവസരം ലഭിക്കുമെങ്കില്‍, അത് ഇതായിരിക്കും’ എന്ന വിഷയത്തെ ആസ്പദമാക്കി ആയിരുന്നു ഗൂഗിള്‍ മത്സരം നടത്തിയത്. ഇതില്‍, ‘ജീവിക്കൂ ഈ നിമിഷം’ എന്ന ആശയത്തില്‍ അന്‍വിത ചിത്രം വരച്ചപ്പോള്‍ അത് ഈ വര്‍ഷത്തെ ഗൂഗിള്‍ ഡൂഡില്‍ ആയി മാറുകയായിരുന്നു.

പൂനെ ബലേവാദിയിലുള്ള വിബ്‌ജിയോര്‍ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് 11 വയസുകാരിയായ അന്‍വിത പ്രശാന്ത് തെലാങ്. ഓരോ നിമിഷവും ആസ്വദിക്കാന്‍ താന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടു തന്നെ മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാനുള്ള സമയം കിട്ടാറില്ല. ഇക്കാരണത്താലാണ് താന്‍ എപ്പോഴും സന്തോഷവതിയായി ഇരിക്കുന്നതെന്നും അന്‍വിത പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :