ആദ്യത്തെ ഗൂഗിള്‍ ഡൂഡില്‍ 1998ല്‍; പിന്നെ, ഡൂഡിലിന് സ്വന്തമായി ടീം ഉണ്ടായി

ആദ്യമായി ഗൂഗിള്‍ ഡൂഡില്‍ തുടങ്ങിയത് 1998ല്‍

കാലിഫോര്‍ണിയ| Last Updated: ചൊവ്വ, 27 സെപ്‌റ്റംബര്‍ 2016 (14:15 IST)
പ്രമുഖ വ്യക്തികളുടെ ജന്മദിനങ്ങളിലോ ചരമദിനങ്ങളിലോ അതുമല്ലെങ്കില്‍ ഏതെങ്കിലും വിശേഷപ്പെട്ട ദിവസങ്ങളിലോ ഗൂഗിള്‍ ഡൂഡില്‍ ഒരുക്കും. ഗൂഗിള്‍ പ്രത്യേകമായി എന്തെങ്കിലും ഡൂഡില്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അന്ന് എന്തെങ്കിലും വിശേഷം ഉണ്ടായിരിക്കുമെന്ന് പതിവായി ഇന്റര്‍നെറ്റില്‍ എത്തുന്നവര്‍ക്ക് അറിയാം. പതിനെട്ടാം ജന്മദിനത്തോട് അനുബന്ധിച്ച് ‘ഹാപ്പി ബെര്‍ത്ത്‌ഡേ’ ഡൂഡില്‍ ഗൂഗിള്‍ ഒരുക്കിയിരുന്നു.

1998 ഓഗസ്റ്റ് 30നാണ് ആദ്യ ഡൂഡിലിന്റെ പിറവി. ഗൂഗിളിന്റെ സ്ഥാപകരായ സെര്‍ജി ബ്രിനും ലാറി പേജും നിവേദ ഡെസേര്‍ട്ടില്‍ നടന്ന ബേണിംഗ് മാന്‍ ദാദായിസ്റ്റ് ആര്‍ട്‌സ് ഫെസ്‌റ്റിവലില്‍ പങ്കെടുത്തിരുന്നു. ഗൂഗില്‍ എന്ന് എഴുതിയതിന് പിന്നില്‍ ഫെസ്റ്റിവലിലെ സ്റ്റിക്-മാന്റെ സിംപല്‍ കൂടി ചേര്‍ത്തു വെച്ചു. അങ്ങനെ, ആദ്യത്തെ ഗൂഗിള്‍ ഡൂഡില്‍ അന്നു പിറന്നു.

പിന്നെയും കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ 2009ല്‍ ഗൂഗിള്‍, ഡൂഡില്‍ സൃഷ്‌ടിക്കുന്നതിനായി ഒരു ടീമിനെ തന്നെ നിയോഗിച്ചു. പത്ത് ‘ഡൂഡിലേഴ്സ്’ (ഡൂഡില്‍ നിര്‍മ്മിക്കുന്ന ആള്‍‍) അടങ്ങുന്ന ഒരു ടീം ആണ് ഇപ്പോള്‍ ഓരോ പുതിയ ഡൂഡിലുകളും സൃഷ്‌ടിക്കുന്നത്. ഡിസൈനര്‍ റയാന്‍ ജെര്‍മിക്കിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ നാല് എഞ്ചിനിയര്‍മാരും രണ്ടു പ്രൊഡ്യൂസര്‍മാരും ഉണ്ട്.

കാലിഫോര്‍ണിയയിലെ ഗൂഗിള്‍ ഹെഡ്‌ക്വാര്‍ട്ടേഴ്സില്‍ തന്നെയാണ് ഇവരും. ഓരോ വര്‍ഷവും 400 ഡൂഡിലുകളാണ് ഇവര്‍ തയ്യാറാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :