‘ഗൂഗിളി’നും പ്രായപൂര്‍ത്തിയായി; ഇന്ന് പതിനെട്ടാം പിറന്നാള്‍

ഗൂഗിളിന് ഇന്ന് പതിനെട്ടാം പിറന്നാള്‍

ന്യൂയോര്‍ക്ക്| Last Updated: ചൊവ്വ, 27 സെപ്‌റ്റംബര്‍ 2016 (14:07 IST)
അങ്ങനെ ഔദ്യോഗികമായി ഗൂഗിളിനും ഇന്ന് പ്രായപൂര്‍ത്തിയായി. അതെ, ഇന്റര്‍നെറ്റിന്റെ ലോകം നമുക്ക് മുന്നില്‍ തുറന്നുവെച്ച ഗൂഗിളിന് ഇന്ന് പതിനെട്ടാം പിറന്നാള്‍. പതിവുപോലെ ഡൂഡില്‍ ഒരുക്കിയാണ് ഗൂഗിള്‍ ഇന്ന് ജന്മദിനം ആഘോഷിക്കുന്നത്.

ലാറി പേജും സെര്‍ജി ബ്രിനും ചേര്‍ന്ന് 1998 ലാണ് ഗൂഗിള്‍ കമ്പനി തുടങ്ങിയത്. ഔദ്യോഗികമായി സെപ്തംബര്‍ 27ആണ് ഗൂഗിളിന്റെ ജന്മദിനം. എന്നാല്‍, ഗൂഗിള്‍ ശരിക്കും എന്നാണ് രൂപീകരിക്കപ്പെട്ടതെന്ന് ഇപ്പോഴും വ്യക്തമല്ല.

2006 മുതലാണ് ഗൂഗിള്‍ സെപ്തംബര്‍ 27 ജന്മദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്. എന്നാല്‍, അതിനു തൊട്ടുമുമ്പുള്ള വര്‍ഷം സെപ്തംബര്‍ 26നായിരുന്നു ഗൂഗിള്‍ ജന്മദിനം ആഘോഷിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :