വായിക്കാന്‍ കഴിയുന്ന ഗിറ്റാര്‍ ‘ഡൂഡില്‍’ ആയപ്പോള്‍ സംഭവിച്ചത് കണ്ട് ലോകം ഞെട്ടി

വായിക്കാന്‍ കഴിയുന്ന ഗിറ്റാര്‍ ‘ഡൂഡില്‍’ ആയ കാലം

കാലിഫോര്‍ണിയ| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2016 (15:25 IST)
പൂമുഖത്ത് ഗൂഗിള്‍ പ്രത്യേകമായി ഒരു ഡൂഡില്‍ ഒരുക്കിയിട്ടുണ്ടെങ്കില്‍ അറിയുക, അന്ന് കാര്യമായ എന്തോ പ്രത്യേകതയുള്ള ദിവസമാണ്. ഡൂഡില്‍ നിര്‍മ്മിക്കുന്നതിനായി പ്രത്യേകം നിയുക്തമായിരിക്കുന്ന ഗൂഗിളിലെ സംഘം ഒരു വര്‍ഷം 400 ഡൂഡില്‍ വരെയാണ് ഉണ്ടാക്കുന്നത്. എന്നാല്‍, ഇക്കണ്ട കാലം മുതല്‍ ഗൂഗിള്‍ നിരവധി ഡൂഡിലുകള്‍ ഉണ്ടാക്കിയെങ്കിലും ലോകം മുഴുവന്‍ ആകര്‍ഷിച്ചത് വായിക്കാന്‍ കഴിയുന്ന ഗിറ്റാര്‍ ഡൂഡിലായതാണ്.

പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞനും ഇലക്‌ട്രിക് ഗിറ്റാറിന്റെ സൃഷ്‌ടിയില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്ത ലെസ് പോളിന്റെ ജന്മദിനത്തില്‍ ആയിരുന്നു ഡൂഡില്‍ ആയി വായിക്കാന്‍ കഴിയുന്ന ഗിറ്റാര്‍ എത്തിയത്. ഗിറ്റാര്‍ ഡൂഡില്‍ ആയി എത്തി 48 മണിക്കൂര്‍ കൊണ്ട് അമേരിക്കയിലെ ഉപയോക്താക്കള്‍ ഏകദേശം 40 മില്യന്‍ ട്രാക്സ് ആണ് വായിച്ചത്.

ലെസ് പോള്‍ ഗിറ്റാറില്‍ പുതുമ സൃഷ്‌ടിച്ചതുപോലെ ഡൂഡിലില്‍ ഗൂഗിളും ഡൂഡില്‍ വെച്ച് സംഗീതാസ്വാദകരും പുതുമകള്‍ സൃഷ്‌ടിച്ചു. ലെസ് പോളും ഗിബസണും ചേർന്നാണ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ സോളിഡ്-ബോഡി ഗിറ്റാറുകളിലൊന്നായ ഗിബ്സൺ ലെസ് പോൾ നിർമിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :