ഉപയോക്താക്കൾ ആവശ്യപ്പെട്ടു, പുത്തൻ മാറ്റങ്ങളുമായി ഗൂഗിൾ ഡുവോ !

സുമീഷ് ടി ഉണ്ണീൻ| Last Modified വ്യാഴം, 3 ജനുവരി 2019 (16:56 IST)
മികച്ച ക്വാളിറ്റിയിൽ വീഡിയോ കോളുകൾ നടത്തുന്നതിനായി ഗൂഗിൾ പുറത്തിറക്കിയ വീഡിയോ കോളിംഗ് ആപ്പാണ് ഗൂഗിൾ ഡുവോ. എന്നാൽ ഗ്രൂപ്പ് വീഡിയോ കോളിംഗ് സംവിധാനം ഗൂഗിൾ ഡുവോയിൽ ഉണ്ടായിരുന്നില്ല എന്നതണ് ഉപയോക്താക്കൾ പറഞ്ഞിരുന്ന പരാതി. ഈ പരാതിക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഗൂഗിൾ.

ഗ്രൂപ്പ് കോളിംഗ് സംവിധാനം ഉൾപ്പെടുത്തിയതിന് പുറമെ ലോ ലൈറ്റ് എന്ന പുതിയ മാറ്റവും ഗൂഗിൾ ഡുവോയിൽ കൊണ്ടുവന്നിട്ടുണ്ട്. രാത്രിയിൽ കുറഞ്ഞ ലൈറ്റ് ഉള്ളപ്പോഴും വീഡിയോ കൂടുതൽ വ്യക്തമാക്കുന്നതിനായാണ് ലോ ലൈറ്റ് എന്ന സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :