ഗൂഗിൾ ഹാങ്ഔട്ടും ഔട്ടായി: സേവനങ്ങൾ നവംബർ വരെ

Photo - Twitter
അഭിറാം മനോഹർ| Last Updated: ഞായര്‍, 4 സെപ്‌റ്റംബര്‍ 2022 (15:22 IST)
ഗൂഗിളിൻ്റെ മെസേജിങ് സംവിധാനമായ ഹാങ്ഔട്ട് നവംബറിൽ സേവനം നിർത്തുമെന്ന് ഗൂഗിൾ അറിയിച്ചു. നിലവിൽ ഹാങ്ഔട്ട് ഉപയോഗിക്കുന്നവർ ചാറ്റിലേക്ക് മാറണമെന്ന് കമ്പനി അറിയിച്ചു. 2020 ഒക്ടോബറിലാണ് ഹാങ്ഔട്ട് സേവനം അവസാനിപ്പിക്കുന്ന കാര്യം ഗൂഗിൾ ആദ്യമായി അറിയിച്ചത്. ഇതിനോടനുബന്ധിച്ച് ഹാങൗട്ട്സ് ഉപയോക്താക്കളെ ചാറ്റിലേക്ക് മൈഗ്രേറ്റ് ചെയ്യുന്ന പ്രക്രിയ നേരത്തേ തന്നെ ഗൂഗിൾ ആരംഭിച്ചിരുന്നു.

ഹാങ്ഔട്ട് ഡേറ്റയുടെ ഒരു പകർപ്പ് പക്ഷേ ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. നവംബറിന് മുൻപായി ഇത് ചെയ്യണമെന്നാണ് ഗൂഗിളിൻ്റെ നിർദേശം. ഗൂഗിൾ ചാറ്റിലേക്ക് മാറുന്നതോടെ ഡോക്‌സ്, സ്ലൈഡുകൾ അല്ലെങ്കിൽ ഷീറ്റുകൾ എന്നിവ സൈഡ്-ബൈ-സൈഡ് എഡിറ്റിങ് ഉപയോഗിച്ച് എഡിറ്റ് ചെയ്യാൻ ഉപയോക്താക്കൾക്ക് കഴിയും. ചാറ്റ് ചെയ്തുകൊണ്ടിരിക്കെ തന്നെ ഇക്കാര്യങ്ങൾ ചെയ്യാനാകും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :