1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Gionee M30 with 10,000 mAh battery

10,000 എംഎഎച്ച് ബാറ്ററിയുള്ള സ്മാർട്ട്ഫോണുമായി ജിയോണി, M30 വിപണിയിൽ

വാർത്തകൾ
സ്മാർട്ട്ഫോണുകളിൽ ഓരോ മണിക്കുറിലുമാണ് പുത്തൻ മാറ്റങ്ങൾ സ്ഥാനം പിടിയ്ക്കുന്നത് എന്ന് പറയാം, ഇപ്പോഴിതാ 10,000 എംഎഎച്ച് ബാറ്ററിയുള്ള സ്മാർട്ട്ഫോൺ വിപണീയിലെത്തിച്ചിരിയ്ക്കുകയാണ് ജിയോണി. ജിയോണി എം 30 മോഡലിനെയാണ് ചൈനീസ് വിപണിയിൽ പുറത്തിറക്കിയിരിയ്ക്കുന്നത്. ഏകദേശം 15,000 രുപയാണ് ഈ സ്മാർട്ട്ഫോണിന്റെ, വില. എന്നാൽ ഈ മോഡൽ എപ്പോൾ ഇന്ത്യൻ വിപണിയിലെത്തും എന്നത് വ്യക്തമല്ല.   
 
8 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിയ്ക്കുന്നത്. 6 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. ക്യാമറയ്ക്ക് വലിയ പ്രാധാന്യം നാൽകിയിട്ടില്ല, 16 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറയും, 8 മെഗാാപിക്സൽ സെൽഫി ക്യാമറയുമാണ് ഫോണിൽ ഉള്ളത്. മീഡിയടെകിന്റെ ഹീലിയോ പി60 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുന്നത്. ആൻഡ്രോയിഡ് 10ലാണ് സ്മാർട്ട്ഫോൺ പ്രാവർത്തിയ്ക്കുക. 25W ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടെയുള്ളതാണ് 10,000 എംഎഎച്ച് ബാറ്ററി.  
അടുത്ത ലേഖനം
നിസ്സാൻ മാഗ്നൈറ്റ് നവംബർ 26ന് ഇന്ത്യൻ വിപണിയിലേയ്ക്ക് എന്ന് റിപ്പോർട്ടുകൾ