അനുബന്ധ വാര്‍ത്തകള്‍
- 24 മണിക്കൂറിനിടെ 30,548 പേർക്ക് രോഗബാധ, 43,851 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 89 ലക്ഷത്തിലേയ്ക്ക്
- 14 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അമ്മ മൂന്നാംനിലയിൽനിന്നും താഴേയ്ക്കെറിഞ്ഞ് കൊലപ്പെടുത്തി: 27 കാരി അറസ്റ്റിൽ
- രാഹുലും പ്രിയങ്കയും തെരഞ്ഞെടുപ്പ് സമയത്ത് പിക്നിക്കിന് പോയി: ബിഹാറിൽ മഹാസഖ്യം തോൽക്കാൻ കാരണം കോൺഗ്രസ്സെന്ന് ആർജെഡി
- റഷ്യയുടെ കൊവിഡ് വാക്സിൻ സ്പുട്നിക് 5 അടുത്ത ആഴ്ച ഇന്ത്യയിലേയ്ക്ക്, ക്ലിനിക്കൽ പരീക്ഷണം ഉടൻ
- മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തു, ഡ്രൈവർ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിൽ
ആധാർ ഇനി എടിഎം കാർഡുകൾ പോലെ പിവിസി കാർഡ് രൂപത്തിൽ; 50 രുപ നൽകി അപേക്ഷിയ്ക്കാം
ആധാർ കാർഡ് പേപ്പറിൽ പ്രിന്റ് ചെയ്ത് നൽകിയതിനാൽ പെട്ടന്ന് തന്നെ ചീത്തയാകുന്നു എന്ന് പലരും പരാതി പറയാറുണ്ട്. എന്നാൽ ഇനി ആ പരാതി വേണ്ട. ആധാർ ഇനി എടിഎം കാർഡുകൾക്ക് സമാനമായി പിവിസി കാർഡുകളായി ലഭിയ്ക്കും. ആധാർ പിവിസി കാർഡിൽ പ്രിന്റ് ചെയ്തു നൽകുന്ന സേവനം ആരംഭിച്ചതായി ട്വിറ്ററിലൂടെ ആധാർ വ്യക്തമാക്കി.
50 രൂപ ഓൺലൈൻ ആയി നൽകി പണമടച്ചാൽ പിവിസി കാർഡിൽ പ്രിന്റ് ചെയ്ത നിങ്ങളുടെ ആധാർ കാർഡ് സ്പീഡ്പോസ്റ്റിൽ വീട്ടിലെത്തും. ആധികാരികത ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങൾ പുതിയ കാർഡിൽ ഉണ്ടാകും. uidi.gov.in എന്ന വെബ്‌സൈറ്റിലൂടെയും, എം ആധാർ ആപ്പിലൂടെയും ഇതിനായി അപേക്ഷ നൽകാവുന്നതാണ്.