ഒരേസമയം 50 പേരുമായി വീഡിയോകോൾ ചെയ്യാം, സൂമിനെ വെല്ലാൻ മെസഞ്ചർ റൂംസുമായി ഫെയ്സ്ബുക്ക്

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 27 ഏപ്രില്‍ 2020 (12:30 IST)
ലോക്‌ഡൗൺ കാലത്ത് വലിയ വിജയമായി മാറിയ വീഡിയീയോ ചാറ്റ് പ്ലാറ്റ്ഫോം സൂമിനെ മറികടക്കാൻ ഫെയ്സ്ബുക്കും. ഒരേസമയം 50 പേർക്ക് വീഡിയോകോൾ ചെയ്യാവുന്ന സംവിധാനമാണ് ഫെയ്സ്ബുക്ക് മെസഞ്ചറിൽ നൽകിയിരിക്കുന്നത്. വിഡിയോ ചാറ്റിനായി ഉപയോക്താക്കൾ മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് പോകാതെ നിലനിർത്താനാണ് സൂം സുരക്ഷിതമല്ല എന്ന മുന്നറിയിപ്പ് അവസരമാക്കി മെസഞ്ചർ റൂംസ് എന്ന സാംവിധാനം ഒരുക്കിയിരിയ്ക്കുന്നത്.

ഫെയ്സ്ബുക്കിലും, മെസഞ്ചറിലും ഈ സംവിധാനം ലഭിയ്ക്കും. ഫെയ്സ്ബുക്കിൽ അക്കൗണ്ട് ഇല്ലാത്തവരെ പോലും വീഡിയോ കോളിൽ ആഡ് ചെയ്യാൻ സാധിയ്ക്കും. ചാറ്റ് ചെയ്യുന്നതിനിടെ തന്നെ ന്യൂസ് ഫീഡുകളും, ലിങ്കുകളും പോസ്റ്റ് ചെയ്യാനും, ഗ്രൂപ്പ്കളിലേയ്ക്കോ പേജുള്ളിലേയ്ക്കോ പങ്കുവയ്ക്കാനും സംവിധാനമുണ്ട്. വീഡിയോ കോളിൽ നിന്നും ആളുകളെ ഒഴിവാക്കാനും സാധിയ്ക്കും. സ്മാർട്ട്ഫോണുകളിലും, ടെസ്ക്ടോപ്പുകളിലും സംവിധാനം ലഭ്യമാണ്. ഓഗ്‌മെന്റ് റിയാലിറ്റി വിശ്വൽ ഇഫക്ടുകളും സ്റ്റിക്കറുകളും മെസഞ്ചർ റൂംസിൽ ഒരുക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :