1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Twitter CEO Jack Dorsey reveals eat 7 meals a week just dinner

ആഴ്ചയിൽ ഏഴുതവണ മാത്രമേ ഭക്ഷണം കഴിയ്ക്കാറുള്ളു, ജീവിതരീതി തുറന്ന് വെളിപ്പെടുത്തി ട്വിറ്റർ സിഇഒ

വാർത്ത
സാൻഫ്രാൻസിസ്‌കോ: ആഴ്ചയിൽ ഏഴ് തവണ മാത്രമേ ആഹാരം കഴിക്കാറുള്ളു എന്നും അതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം എന്നും വെളിപ്പെടുത്തി ട്വിറ്റർ സിഇഒ ജാക്ക് ഡോർസി. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതശൈലിയെ കുറിച്ച് ജാക്ക് ഡോർസി വ്യക്തമാക്കിയത്. 
 
'ആഴ്ചയിൽ ഏഴ് തവണയെ ആഹാരം കഴിക്കാറുള്ളു, അതും അത്താഴം മാത്രം. മത്സ്യം, മാംസം, ഇലക്കറികൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തും, കൂടെ ഒരൽപം ഡാർക്ക് ചോക്ലേറ്റും. എല്ലാ ദിവസങ്ങളിലും ധ്യാനിക്കും. ഇട ദിവസങ്ങളിൽ ഉപവാസവും ഐസ് ബാത്തു ചെയ്യാറുണ്ട്. ഈ ജീവിതരീതി തനിക്ക് നല്ല ആരോഗ്യവും ജോലിയിൽ കൂടുതൽ ഏകാഗ്രതയും നൽകുന്നു' ട്വിറ്റർ സിഇഒ പറഞ്ഞു.  
അടുത്ത ലേഖനം
കേരളത്തിൽ ലൌ ജിഹാദ് ശക്തം, നടപടി സ്വീകരിക്കുമെന്ന് സീറോ മലബാർ സഭ