ചാറ്റ് ജിപിടിയുടെ ആൻഡ്രോയ്ഡ് ആപ്പ് വരുന്നു

google playstore
അഭിറാം മനോഹർ| Last Modified ശനി, 22 ജൂലൈ 2023 (14:55 IST)
ചാറ്റ് ജിപിടി ആൻഡ്രോയ്ഡ് ആപ്പ് അടുത്തയാഴ്ച പുറത്തിറക്കും. ഗൂഗിൾ പ്ലേയിൽ ഇതിനകം തന്നെ ആപ്പ് ലിസ്റ്റ് ചെയ്ത് കഴിഞ്ഞു. ആൻഡ്രോയ്ഡ് ആപ്പ് പുറത്തിറക്കുന്ന വിവരം കമ്പനി അടുത്തിടെ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് മുതൽ ചാറ്റ് ജിപിടി ആപ്പ് ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് പ്രീ ഓർഡർ ചെയ്യാനാവും.

ചാറ്റ് ജിപിടി ആൻഡ്രോയ്ഡ് ആപ്പ് അടുത്തയാഴ്ച പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കൃത്യമായ തീയ്യതി കമ്പനി അറിയിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ രജിസ്റ്റർ ചെയ്താൽ ആപ്പ് വരുന്നയുടൻ തന്നെ ഫോണിൽ ഇൻസ്റ്റാളാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :