ചാറ്റ് ജിപിടി പിന്തുണയോട് കൂടിയ ബിങ് സെർച്ച് സ്മാർട്ട്ഫോണുകളിലും വ്യാപിപ്പിക്കാനൊരുങ്ങി കമ്പനി

അഭിറാം മനോഹർ| Last Modified വെള്ളി, 24 ഫെബ്രുവരി 2023 (21:06 IST)
മൈക്രോസോഫ്റ്റിൻ്റെ ചാറ്റ് ജിപിടി സപ്പോർട്ടോട് കൂടിയ ബിങ് സ്മാർട്ട്ഫോണുകളിലും ഉപയോഗിക്കാം. ആൻഡ്രോയ്ഡ്,ഐഒഎസ് ഡിവൈസുകളിൽ ഏറ്റവും പുതിയ ബിങ്,എഡ്ജ് ബ്രൗസറുകൾ ഉപയോഗിക്കാനാകും. 169 രാജ്യങ്ങളിൽ നിന്നുള്ള പത്ത് ലക്ഷത്തിന് മുകളിലുള്ള ആളുകളാണ് നിലവിൽ ഈ സേവനം ഉപയോഗിക്കുന്നത്.

നിലവിൽ ബിങ് ബ്രൗസറിൽ എഐ സേവനങ്ങൾ ഉപയോഗിക്കുന്നതിനായി സൈൻ ഇൻ ചെയ്യേണ്ടതുണ്ട്. പുതിയ എഡ്ജ് ആപ്പിൽ ബിങ് ഫോർ സ്കൈപ്പ് എന്ന ഓപ്ഷനും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഉപയോക്താക്കൾക്ക് സ്കൈപ്പ് ഗ്രൂപ്പിൽ ബിങ് ആഡ് ചെയ്യാൻ സാധിക്കും. ചാറ്റ് റോബോട്ടായാകും ഇത് പ്രവർത്തിക്കുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :