ആൻഡ്രോയ്ഡ് കേസിൽ 1338 കോടി രൂപ പിഴയടച്ച് ഗൂഗിൾ

അഭിറാം മനോഹർ| Last Modified ചൊവ്വ, 2 മെയ് 2023 (18:28 IST)
ആൻഡ്രോയ്ഡ് കേസിൽ ടെക് വമ്പന്മാരായ ഗൂഗിൾ മുഴുവൻ പിഴയും അടച്ചു. ചുമത്തിയ 1337.76 കോടി രൂപ പിഴയാണ് ഗൂഗിൾ ഒടുക്കിയത്. ഇതാദ്യമായാണ് ഒരു ഭീമൻ ടെക് കമ്പനി ഇന്ത്യയിൽ ഇത്തരത്തിൽ പിഴയടക്കുന്നത്. ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടിലാണ് ഗൂഗിൾ പിഴയടച്ചത്. പിഴയടക്കാൻ 30 ദിവസത്തെ സമയമാണ് കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ അനുവദിച്ചിരുന്നത്.

ആൻഡ്രോയിഡ് വിപണിയിലെ തങ്ങളുടെ ആധിപത്യം നിലനിർത്തുന്നതിനായി തെറ്റായ പ്രവർത്തനങ്ങൾ നടത്തിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് മാർക്കറ്റ് റെഗുലേറ്ററായ കോമ്പിറ്റീഷൻ കമ്മീഷൻ പിഴ ചുമത്തിയത്. 2002 ഒക്ടോബറിലാണ് കമ്പനിക്ക് പിഴ ചുമത്തികൊണ്ടുള്ള ഉത്തരവുണ്ടായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :