എംബാപ്പെയ്ക്ക് സ്വപ്നം കാണാൻ പറ്റാത്ത ഓഫറുമായി പിഎസ്ജി, പക്ഷേ ക്ലബിൽ 34 വയസ് വരെ കളിക്കണം!

അഭിറാം മനോഹർ| Last Modified ശനി, 22 ജൂലൈ 2023 (10:32 IST)
പിഎസ്ജിയുമായി കരാര്‍ പുതുക്കാത്ത കിലിയന്‍ എംബാപ്പെയ്ക്ക് വ്യക്തമായ സന്ദേശം നല്‍കി ഫ്രഞ്ച് ക്ലബ് പിഎസ്ജി. കരാര്‍ പുതുക്കാത്ത താരത്തെ പുതിയ സീസണിന് മുന്നോടിയായുള്ള ജപ്പാന്‍ ടൂറില്‍ നിന്നും താരത്തെ ഒഴിവാക്കി. അതേസമയം ക്ലബില്‍ തന്നെ തുടരുന്നതിന് അവിശ്വസനീയമായ റെക്കോര്‍ഡാണ് താരത്തിന് മുന്നില്‍ ക്ലബ് നല്‍കിയിരിക്കുന്നത്.

10 വര്‍ഷക്കരാറിന് 100 കോടി യൂറോയാണ് ക്ലബ് ഓഫര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ നിലവില്‍ 24 വയസുള്ള താരം 10 വര്‍ഷം കരാര്‍ പൂര്‍ത്തിയാകുമ്പോഴേക്കും 34 വയസില്‍ എത്തിയിരിക്കും എന്നതിനാല്‍ ഇത് ചുരുക്കത്തില്‍ ക്ലബുമായുള്ള ആജീവനാന്ത കരാറായി വരും. അതിനാല്‍ തന്നെ പിഎസ്ജിയുടെ ഓഫര്‍ എംബാപ്പെ നിരസിക്കാനാണ് സാധ്യത ഏറെയും. റയല്‍ മാഡ്രിഡ്, ആഴ്‌സണല്‍ എന്നീ ക്ലബുകളാണ് നിലവില്‍ താരത്തെ ടീമിലെത്തിക്കുന്നതില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :