റെക്കോർഡ് ചെയ്ത ശബ്ദസന്ദേശം ഗ്രൂപ്പ് കോളായി അയ്ക്കാം, കോൾ പമ്പിങ് എന്ന പുതിയ സംവിധാനവുമായി ബിഎസ്എൻഎൽ

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 17 മെയ് 2020 (15:49 IST)
റെക്കോർഡ് ചെയ്ത ശബ്ദസന്ദേശം സ്മാർട്ട്ഫോണുകളിലേയ്ക്ക് ഗ്രൂപ്പ് കോളായി അയയ്ക്കാവുന്ന സംവിധാനവുമായി ബിഎസ്എൻഎൽ. സന്ദേശങ്ങളും അറിയിപ്പുകളും കൈമാറാൻ ഉപയോക്താക്കൾക്ക് സാധിയ്ക്കുന്ന സംവിധാനമാണ് കൊണ്ടുവരുന്നത്. നിലവില്‍ വ്യക്തികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഗ്രൂപ്പ് കോളിങ് സംവിധാനമുണ്ട്. എന്നാൽ, അതിന് ആദ്യം എന്റര്‍പ്രൈസസ് ബിസിനസ് സെല്ലില്‍ പോകണം.

പണമടച്ച്‌ അയക്കേണ്ട നമ്പറുകൾ നൽകി. ഓഡിയോ ഫയല്‍ കൈമാറിയാൽ എന്റർപ്രൈസ് ബിസിനസ് സെൽ സന്ദേശം നമമ്പകളിലേക്ക് കോളായി അയയ്ക്കും എന്നാല്‍ പുതിയ സംവിധാനത്തില്‍ ഇതൊന്നും വേണ്ട. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ ബിഎസ്എന്‍എല്‍ നമ്പർ രജിസ്റ്റര്‍ ചെയ്യണം.. തുടർന്ന് സന്ദേശം റെക്കോർഡ് ചെയ്ത് ആപ്പിൽ അപ്ലോഡ് ചെയ്ത് നമ്പറുകളിൾ കോണ്‍ടാക്‌ട് ലിസ്റ്റില്‍നിന്നു തിരഞ്ഞെടുക്കാം.

ഏതൊക്കെ നമ്പരുകൾ കോൾ സ്വീകരിച്ചു, ഏതൊക്കെ നമ്പരുകൾ സ്വീകരിച്ചില്ല എന്ന് അറിയാനും ആപ്പിലൂടെ സാധിയ്ക്കും ഒരു രൂപയിൽ താഴെ മാത്രമാണ് ഒരു കോളിന് ചാർജ് ഇടാക്കുക. സ്വീകരിയ്ക്കാത്ത കോളുകൾക്ക് പണം ഈടാക്കില്ല. ഈ നമ്പരുകളിലേക്ക് വീണ്ടും ശ്രമിയ്ക്കുന്നതിനും സാധിയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :